തിരുവനന്തപുരം : മദ്യലഹരിയില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി. വെള്ളിയാഴ്ച രാത്രി പത്തോടെ പൊട്ടക്കുഴി ജങ്‌ഷനിലായിരുന്നു സംഭവം. പേരൂര്‍ക്കട സ്വദേശികളായ സൂരജ്, വിനോദ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് പട്ടത്തേക്കു വരികയായിരുന്ന ഇവരുടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. ഗതാഗത തടസ്സത്തിനിടയാക്കിയ കാര്‍ സ്റ്റേഷനിലേക്കു മാറ്റി. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ ചോര്‍ച്ചയുണ്ടായതോടെ അഗ്നിരക്ഷാസേനയെത്തി റോഡില്‍ വെള്ളം ചീറ്റി. മദ്യപിച്ചു വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസെടുത്തതായി മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.
മദ്യലഹരിയില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി
RECENT NEWS
Advertisment