മദ്യലഹരിയില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മദ്യലഹരിയില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി. വെള്ളിയാഴ്ച രാത്രി പത്തോടെ പൊട്ടക്കുഴി ജങ്‌ഷനിലായിരുന്നു സംഭവം. പേരൂര്‍ക്കട സ്വദേശികളായ സൂരജ്, വിനോദ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് പട്ടത്തേക്കു വരികയായിരുന്ന ഇവരുടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. ഗതാഗത തടസ്സത്തിനിടയാക്കിയ കാര്‍ സ്റ്റേഷനിലേക്കു മാറ്റി. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ ചോര്‍ച്ചയുണ്ടായതോടെ അഗ്നിരക്ഷാസേനയെത്തി റോഡില്‍ വെള്ളം ചീറ്റി. മദ്യപിച്ചു വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസെടുത്തതായി മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...