ജോസ് കെ മാണിയുടെ മകന്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു ; അറസ്റ്റ് ചെയ്ത് വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ഓടിച്ച വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മണിമല സ്വദേശികളായ ജിന്‍സ് ജോണ്‍, ജിന്‍സിന്റെ സഹോദരന്‍ ജിസ് എന്നിവരാണ് മരിച്ചത്. ഇന്നോവ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. അപകടത്തില്‍ ജോസ് കെ മാണിയുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.

സംഭവത്തില്‍ ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാന്‍ പോലീസ് ശ്രമം നടത്തിയതായി ആക്ഷേപമുയര്‍ന്നിരുന്നു. കാര്‍ ഡ്രൈവറുടെ പേരു പോലും രേഖപ്പെടുത്താതെയാണ് പോലീസ് എഫ്ഐആര്‍ ഇട്ടത്. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് ജോസ് കെ മാണിയുടെ മകനെ പ്രതി ചേര്‍ത്തത്. തുടര്‍ന്ന് വാഹനാപകടത്തില്‍ ജോസ് കെ മാണിയുടെ മകന്‍ 19 കാരനായ കെ എം മാണിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അതിനുശേഷം വിദ്യാര്‍ത്ഥിയായ കെ എം മാണിയെ ജാമ്യത്തില്‍ വിട്ടുവെന്ന് പോലീസ് പറയുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....