ഗേറ്റിൽ കയറി കളിക്കുന്നതിനിടെ അപകടം ; നാലു വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട : വീടിന്റെ ഗേറ്റ് വീണ് നാലുവയസുകാരന് ദാരുണാന്ത്യം. ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി (4) ആണ് മരിച്ചത്. ഗേറ്റിൽ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണതാണ് അപകടത്തിന് കാരണം. കുട്ടിയുടെ തലയിലേക്കാണ് ഗേറ്റ് വീണത്. കുട്ടിയുടെ മാതാപിതാക്കളുടെ മുന്നിൽവെച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബസമേതം ഗൾഫിൽ കഴിയുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...