ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : ജബ്ബാര്‍ക്കടവില്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ചാക്കാട് സ്വദേശി പുതിയപുരയില്‍ ഷുഹൈല്‍ (28) ആണ് മരിച്ചത്. പരിക്കേറ്റ ചാക്കാട് സ്വദേശി ഓട്ടോ ഡ്രൈവര്‍ ഷുഹൈബ്, കല്ലുമുട്ടി സ്വദ്ദേശി റജീസ് എന്നിവരെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ഇരിട്ടി – പേരാവൂര്‍ റോഡില്‍ ജബ്ബാര്‍ കടവിനടുത്താണ് അപകടം. ഇരിട്ടിയില്‍ നിന്നും ഹാജിറോഡ് ഭാഗത്തേക്ക് പോവുന്ന ഓട്ടോറിക്ഷയും പേരാവൂര്‍ ഭാഗത്തു നിന്നും വന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരേതനായ മൊയ്തീന്‍കുട്ടി – സക്കീന ദമ്പതികളുടെ മകനാണ് സുഹൈല്‍. ഷുഹൈബ്, ജുനൈദ്, ഷബാന, സഫ്ന എന്നിവര്‍ സഹോദരങ്ങള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആർക്കും പറയാൻ കഴിയില്ലെന്ന് എംഎ ബേബി

0
തിരുവനന്തപുരം: മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആർക്കും പറയാൻ...

പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ പോര്

0
തിരുവനന്തപുരം: പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ എതിര്‍ത്തും അനുകൂലിച്ചും...

14 കാരനെ പീഡിപ്പിച്ച് ഒളിവിൽ പോയ മദ്രസാ അധ്യാപകൻ പിടിയിൽ

0
കണ്ണൂർ : 14 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...

സംസ്ഥാന വഖഫ് ബോർഡിൻ്റെ ഭരണം സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി

0
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...