Friday, April 26, 2024 11:54 am

ശിവലിംഗത്തില്‍ ബിയര്‍ ഒഴിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഡ് : ശിവലിംഗത്തില്‍ ബിയര്‍ ഒഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് സുഹൃത്തുക്കളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മണി മജ്‌രയിലെ ന്യൂ ഇന്ദിര കോളനിയില്‍ താമസക്കാരായ ദിനേശ് കുമാര്‍, നരേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാള്‍ പഞ്ച്കുലയിലെ ഘഗര്‍ നദിക്ക് സമീപമുള്ള ശിവലിംഗത്തില്‍ ബിയര്‍ ഒഴിക്കുന്നതും സുഹൃത്ത് അതേ സ്ഥലത്ത് മറ്റൊരു ശിവലിംഗത്തിന് സമീപം ബിയര്‍ കുടിക്കുന്നതുമായിരുന്നു വിഡിയോ.

ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ നിരവധി ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘടനാ പ്രതിനിധികളില്‍ ഒരാള്‍ വെള്ളിയാഴ്ച ഐ.ടി പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്, വിവിധ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച്‌ പൊലീസിനെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. പിന്നീട് ശ്രീ ഹിന്ദു തഖ്തിന്റെ ദേശീയ വക്താവ് അശോക് തിവാരി വടക്ക് കിഴക്കന്‍ ഡിവിഷന്‍ ഡി.എസ്.പി സോന്ധിക്ക് പരാതി നല്‍കി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പും നല്‍കി. 24 മണിക്കൂറിനകം പ്രതികളെ പിടികൂടിയില്ലെങ്കില്‍ ദേശീയ പാത ഉപരോധിക്കുമെന്ന് തിവാരി പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നു.

പിടിയിലായ ദിനേശും നരേഷും സെക്ടര്‍ 26ലെ ഗ്രെയിന്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍, ദിവസങ്ങള്‍ക്ക് മുമ്ബ് തങ്ങള്‍ ഘഗര്‍ നദിയിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നുവെന്നും നദീതീരത്ത് മദ്യപിച്ചിരുന്നതായും ഇവര്‍ വെളിപ്പെടുത്തി. ശിവലിംഗത്തിന്റെ തകര്‍ന്ന കഷ്ണങ്ങള്‍ കണ്ടപ്പോള്‍ തങ്ങള്‍ അത് കൂട്ടിയോജിപ്പിച്ച്‌ വിനോദത്തിനായി ബിയര്‍ ഒഴിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി സ്ഥലത്തുണ്ടായിരുന്നുവെന്നും തങ്ങളുടെ പ്രവൃത്തികള്‍ മൊബൈലില്‍ പകര്‍ത്താന്‍ അവനോട് ആവശ്യപ്പെട്ടതായും ഇരുവരും സമ്മതിച്ചു. ഐ.പി.സി സെക്ഷന്‍ 295 എ (ബോധപൂര്‍വ്വം മതവികാരം വ്രണപ്പെടുത്തല്‍) പ്രകാരമാണ് ദിനേശിനെയും നരേഷിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനായി പിന്നീട് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടവകാശം വിനിയോഗിക്കാനാവാതെ പോളിംഗ് ഉദ്യോഗസ്ഥർ

0
വൈക്കം: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ഡ്യൂട്ടിയിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പോളിഗ് ഉദ്യോഗസ്ഥർക്ക്...

എൽ.ഡി.എഫ് ബൂത്ത് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി അപകടം ; ആറ് പേര്‍ക്ക് പരിക്ക്

0
കോട്ടയം: ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി...

ഇ പി ജയരാജൻ മുഖ്യമന്ത്രി – ബിജെപി എന്നിവർക്കിടയിലുള്ള പാലമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : ഇ പി ജയരാജൻ മുഖ്യമന്ത്രി- ബിജെപി എന്നിവർക്കിടയിലുള്ള പാലമാണെന്ന്...

കേരളം വിധി എഴുതുന്നു ; മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 16 ശതമാനം പോളിങ്

0
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ്. രാവിലെ പത്ത്...