മയില്‍ക്കൂട്ടമിടിച്ച്‌ തീവണ്ടിയുടെ എന്‍ജിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു ; ലോക്കോ പൈലറ്റിന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : മയില്‍ക്കൂട്ടമിടിച്ച്‌ തീവണ്ടിയുടെ എന്‍ജിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. മംഗളൂരുവില്‍നിന്ന് രാവിലെ ഒന്‍പതിന് പുറപ്പെട്ട കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറിന്റെ ചില്ലാണ് തകര്‍ന്നത്. ചില്ല് തറച്ച്‌ ലോക്കോ പൈലറ്റ് ടി.വി.ഷാജിയുടെ കൈക്ക് പരിേക്കറ്റു. കാസര്‍കോട് ചൗക്കി സി.പി.സി.ആര്‍.ഐ.ക്ക് സമീപത്തെത്തിയപ്പോഴാണ് മയില്‍ക്കൂട്ടം എന്‍ജിന്റെ ഇരുമ്ബുകവചത്തില്‍ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ രണ്ട് ചില്ലില്‍ ഒന്ന് പൂര്‍ണമായി തകര്‍ന്നു.

രണ്ട് എന്‍ജിനുകളുള്ള വണ്ടിയായതിനാല്‍ ചില്ല് തകര്‍ന്ന എന്‍ജിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ മാറ്റിയിട്ടശേഷം ഒറ്റ എന്‍ജിനുമായി യാത്രതുടര്‍ന്നു. അപകടത്തെത്തുടര്‍ന്ന് തീവണ്ടി 45 മിനുട്ടോളം വൈകി. 10.45-നാണ് കാസര്‍കോട്ടുനിന്ന് പുറപ്പെട്ടത്. ഷാജിക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ഷാജി തന്നെയാണ് കോയമ്പത്തൂരിലേക്ക് തീവണ്ടി ഓടിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു

0
കോന്നി : കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും , രാത്രികാല ഉപഭോഗം നിയന്ത്രിക്കണം : സണ്ണി ജോസഫ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി...

മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് കോൺഗ്രസ് നേതാക്കൾക്ക് ഫോൺകോൾ ; പരാതി നൽകി പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറി

0
കല്പറ്റ : മന്ത്രിയാക്കാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കളെ വിളിച്ച് തട്ടിപ്പ് നടത്താൻ...

നിയമന ക്രമക്കേട് ; വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ നൽകാനാവില്ലെന്ന് പിഎസ്‌സി

0
തിരുവനന്തപുരം: നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ നൽകാനാവില്ലെന്ന് പിഎസ്‌സി....