Wednesday, April 24, 2024 4:09 am

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി കോടതി ശരിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസില്‍ ജാമ്യം റദ്ദ് ചെയ്ത നടപടിക്കെതിരെ പ്രതി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ജാമ്യം റദ്ദാക്കിയ നടപടി കോടതി ശരിവക്കുകയും ചെയ്തു. മാറമ്പിള്ളി പള്ളിപ്രം സ്വദേശി ഇബ്രാഹിം കുട്ടി (ഇബ്രു 44) യുടെ ജാമ്യമാണ് റദ്ദാക്കിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ താജു എന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ വ്യവസ്ഥകള്‍ ലംഘിച്ച്‌ കഴിഞ്ഞ ജനുവരിയില്‍ വയനാട് പടിഞ്ഞാറേത്തറ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഇയാളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കോടതി ജാമ്യം റദ്ദാക്കി. ഇതിനെതിരെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ജനങ്ങളുടെ സ്വെര്യജീവിതത്തിന് തടസം സൃഷ്ടിച്ചു വന്നിരുന്ന നിരന്തര കുറ്റവാളിയാണ് ഇബ്രാഹിം കുട്ടി യെന്ന് പോലിസ് പറഞ്ഞു. കാപ്പ ചുമത്തപ്പെട്ട് ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്. പെരുമ്പാവൂര്‍, കുറുപ്പംപടി, നെടുമ്പാശ്ശേരി, തിരുവനന്തപുരം, വലിയതുറ, വയനാട് തുടങ്ങിയ സ്‌റ്റേഷനുകളില്‍ കൊലപാതക ശ്രമം, ദേഹോപദ്രവം, കവര്‍ച്ച, തട്ടിക്കൊണ്ട് പോകല്‍, ആയുധ നിയമം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണെന്നും പോലിസ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...