നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ. ചോദ്യപേപ്പർ തയ്യാറാക്കുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പാനൽ അംഗമായ പി.വി കുൽക്കർണിയിൽ നിന്ന് കെമിസ്ട്രി ചോദ്യങ്ങൾ കൈക്കലാക്കാൻ ലാത്തൂരിലെ കോച്ചിങ് സെന്റർ ഉടമ ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കർ അഞ്ച് ലക്ഷം രൂപ നൽകിയതായി സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. കുൽക്കർണി നടത്തുന്ന കെമിസ്ട്രി ട്യൂഷൻ ക്ലാസിലാണ് ചോദ്യങ്ങൾ നൽകിയിരുന്നത്. മൊട്ടേഗാവ്കറുടെ മകനും ഈ ക്ലാസിലെ വിദ്യാർഥിയായിരുന്നു. മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയാണ് മൊട്ടേഗാവ്കർ പരീക്ഷയ്ക്ക് മുമ്പ് ചോദ്യങ്ങൾ കൈക്കലാക്കിയത്.

ട്യൂഷൻ ക്ലാസിൽ നിന്ന് ലഭിച്ച ചോദ്യങ്ങൾ മൊട്ടേഗാവ്കർ സ്വന്തം കൈപ്പടയിൽ കുറിപ്പുകളാക്കി മാറ്റിയിരുന്നു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് 132 രസതന്ത്ര ചോദ്യങ്ങൾ അടങ്ങിയ 36 ചിത്രങ്ങൾ സിബിഐ കണ്ടെടുത്തു. കണ്ടെടുത്ത ചോദ്യങ്ങളിൽ 111 എണ്ണവും 2026 ലെ നീറ്റ് യുജി പരീക്ഷയ്ക്കായി എൻടിഎ തയ്യാറാക്കിയ മാസ്റ്റർ ചോദ്യപേപ്പറുമായി കൃത്യമായി ഒത്തുപോകുന്നതാണെന്ന് സിബിഐ കണ്ടെത്തി. മെറ്റാഡാറ്റ പരിശോധനയിലൂടെ, മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയ്ക്ക് പത്ത് ദിവസം മുമ്പാണ് ഈ ചിത്രങ്ങൾ ഫോണിൽ പകർത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കേസിൽ ചോദ്യപ്പേപ്പർ വാങ്ങാനായി കൈമാറിയ പണം മറ്റൊരു പ്രതിയായ മനോജ് ഭഗവാൻറാവു ഷിരൂറെയുടെ സഹായത്തോടെ സിബിഐ വീണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...