കാമുകൻ്റെ സഹോദരൻ്റെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കുത്തേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. നിയമവിദ്യാർത്ഥിനിയായ അമൃത (22) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് 48 മണിക്കൂറോളം മരണത്തോട് മല്ലടിച്ചതിന് ശേഷമാണ് യുവതിക്ക് ജീവൻ നഷ്ടമായത്. സംഭവത്തിൽ അമൃതയുടെ പ്രദേശത്ത് തന്നെ താമസിക്കുന്ന ധനുഷ്, ഇയാളുടെ ഇളയ സഹോദരൻ സൂര്യ എന്നിവരെ ജെ ബി നഗർ പോലീസ് അറസ്റ്റ് ചെയ്തു. സൂര്യ ആണ് യുവതിയെ ആക്രമിച്ചത്. ഇക്കഴിഞ്ഞ 13-ാം തീയതി വൈകുന്നേരം എച്ച്എഎൽ റോഡിലെ കൊടിഹള്ളിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. അമൃതയുടെ വീടിന് മുന്നിൽവെച്ചുണ്ടായ സംഘട്ടനത്തിലാണ് യുവതിക്ക് കത്തികൊണ്ടുള്ള കുത്തേറ്റത്.

ജ്യേഷ്ഠനുമായുള്ള ബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കത്തിയുമായെത്തിയ സൂര്യ, അമൃതയുടെ നെഞ്ചിനും പുറത്തും കുത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ കുടുംബാംഗങ്ങൾ ചേർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 48 മണിക്കൂറിന് ശേഷം യുവതിക്ക് ജീവൻ നഷ്ടമായി. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച സൂര്യയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...