പെരുമ്പാവൂര്‍ : ടെമ്പോവാനില്‍ ബൈക്കിടിച്ച് യുവതി മരിച്ചു. കോതമംഗലം പാലമറ്റം പഴക്കര വീട്ടില്‍ മീനുതോമസ് (19) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു അപകടം. ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സുഹൃത്ത് നേര്യമംഗലം പുത്തന്‍പുരയ്ക്കല്‍ വിഷ്ണുജയനോ(22)ടൊപ്പം കോതമംഗലം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മീനു മരിച്ചു. പരിക്കേറ്റ വിഷ്ണുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു.
ടെമ്പോവാനില്‍ ബൈക്കിടിച്ച് യുവതി മരിച്ചു
RECENT NEWS
Advertisment