തങ്കയങ്കി ഘോഷയാത്ര നാളെ വൈകുന്നേരത്തോടെ സന്നിധാനത്തെത്തും ; മണ്ഡലപൂജ ഡിസംബര്‍ 26 ന്

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചു കൊണ്ടുള്ള  ഘോഷയാത്ര നാളെ (ഡിസം. 25ന്) ഉച്ചക്ക് 1.30 ന് പമ്പയില്‍ എത്തിച്ചേരും. വൈകുന്നേരം മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് 5 മണിയോടെ ശരംകുത്തിയില്‍ വെച്ച് ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും. ശബരിമല ക്ഷേത്രത്തില്‍ നിന്ന് തന്ത്രി പൂജിച്ചു നല്‍കിയ പ്രത്യേക പുഷ്പഹാരങ്ങള്‍ അണിഞ്ഞെത്തുന്ന ദേവസ്വം ബോര്‍ഡ്  ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് തങ്ക അങ്കിയെ  ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുക.

ഘോഷയാത്ര പതിനെട്ടാംപടി കയറി വരുമ്പോള്‍ കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് തങ്ക അങ്കിയെ സ്വീകരിക്കും. തങ്ക അങ്കി പേടകം സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍  ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും.

സംബര്‍ 26ന് ഉച്ചക്ക് 11.50നും 1.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ.  മണ്ഡലപൂജ കഴിഞ്ഞ് ഉച്ചക്ക് തിരുനട അടയ്ക്കും. വൈകുന്നേരം നാലിന് ക്ഷേത്ര നട വീണ്ടും തുറക്കും.  6.30ന് ദീപാരാധനയും തുടര്‍ന്ന് പടിപൂജയും ഉണ്ടാവും. അത്താഴപൂജക്ക് ശേഷം രാത്രി 9.50 ന് ഹരിവരാസനം പാടി 10 ന് ക്ഷേത്രനട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉല്‍സവ തീര്‍ത്ഥാടനത്തിനും സമാപനമാകും. മകരവിളക്ക് ഉല്‍സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും. അപ്പോഴേക്കും കാനനപാത കൂടി തീര്‍ഥാടനത്തിനായി സജ്ജമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...