യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖപ്രസവം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖപ്രസവം. കോട്ടൂർ കൊമ്പിടി തടതരികത്തു വീട്ടിൽ ശിവകുമാറിൻ്റെ ഭാര്യ സുനിത (25) ആണ് പെൺകുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു.

കൺട്രോൾ റൂമിൽ നിന്ന് എമർജൻസി റെസ്പോൺസ് ഓഫീസർ ഇന്ദു അത്യാഹിത സന്ദേശം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ തന്നെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക എസ്.എസ്, പൈലറ്റ് ഷൈജു ജി എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. ആംബുലൻസ് കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള പാത ആയതിനാൽ ബന്ധുക്കൾ സുനിതയെ ജീപ്പിൽ വാലിപ്പാറ വരെ എത്തിച്ചു. ഇവിടെ വെച്ച് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക നടത്തിയ പരിശോധനയിൽ സുനിതയുടെ ആരോഗ്യനില മോശമാണെന്നും ജീപ്പിൽ നിന്ന് ആംബുലൻസിലേക്ക് മാറ്റാനോ മുന്നോട്ട് പോകാനോ കഴിയാത്ത സാഹചര്യമാണെന്ന് മനസിലാക്കി പ്രസവം എടുക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കി.

നാലരയോടെ പ്രിയങ്കയുടെ പരിചരണത്തിൽ സുനിത കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പൊക്കിൾ കൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ പൈലറ്റ് ഷൈജു ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...