അടൂർ ബൈപാസിൽ അപകടങ്ങൾ പതിവാകുന്നു ; കെ എസ് ടി പി യ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ: കഴിഞ്ഞ ദിവസം സംഭവിച്ച അപകടത്തിൽ രണ്ട് ചെറുപ്പക്കാർ ഉൾപ്പടെ ഒരു മാസക്കാലയളവിൽ വാഹനാപകടത്തിൽ അടൂർ ബൈപാസിൽ പൊലിഞ്ഞത് അഞ്ചു പേർ, അഞ്ചു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് തകർന്നത്. കാലാകാലങ്ങളിൽ ട്രാഫിക് ഉപദേശസമിതി ഉൾപ്പടെ കൂടി എടുക്കുന്ന തീരുമാനങ്ങൾ കാറ്റിൽപ്പറത്തി യാത്രക്കാരുടെ ജീവന് വെല്ലുവിളിയായി അടൂർ ബൈപാസ് മാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ ഇരുപതിൽപ്പരം ജീവനുകൾ പൊലിയുകയും അതിലേറെ ആൾക്കാർ ദുരിതം അനുഭവിക്കുകയും ചെയ്തിട്ടും കെ എസ് ടി പി അധികൃതർ നിലപാടെടുക്കാതെ, സുരക്ഷാ മാർഗ്ഗങ്ങൾ ഏർപ്പെടുത്താനും തയ്യാറാവതത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ കൊലപാതകുറ്റം ചുമത്തണമെന്ന് പൊതുജനങ്ങൾ ആവിശ്യപ്പെടുന്നു. ഇരു വശങ്ങളിലും അനധികൃത്യമായി വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതും അനിയന്ത്രിത വാഹന പാച്ചിലും നിരന്തര അപകടങ്ങൾക്ക് കാരണമാകുന്നു.

ഇരു വശങ്ങളിലും വ്യാപാരം നടത്തുന്ന സ്ഥപനങ്ങൾ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയ ഉൾപ്പടെ വ്യാപാരം വിപുലപ്പെടുത്തി സ്ഥാപനങ്ങളിലെ വാഹനങ്ങളും അവിടെ എത്തുന്ന വാഹനങ്ങളും റോഡിൽ തന്നെ പാർക്ക്‌ ചെയ്യുന്നത്‌ മുഖ്യ പ്രശ്നമെന്നു ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒപ്പം തട്ടു കട ഉൾപ്പടെ നടത്തുന്ന അനധികൃത കച്ചവടക്കാരും അപകടത്തിന് ആക്കം കൂട്ടുന്നു. വർധിച്ചു വരുന്ന അപകടങ്ങൾ കണക്കിലെടുത്ത് അഞ്ച് കുടുംബശ്രീ അംഗങ്ങളെ ഉൾപ്പടെ നഗരസഭയും ട്രാഫിക് പോലീസുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിച്ചെങ്കിലും ഉദാസീനത കാരണം നടപ്പാക്കാത്തതും തുടർച്ചയായ അപകടങ്ങൾക്ക് വഴിവയ്ക്കുന്നു എന്നും പറയാതെവയ്യ. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇനിയും ഒരു അപകടത്തിന് കാത്തിരിക്കാതെ അടിയന്തിരമായി കെ എസ് ടി പി, നഗരസഭ ഉൾപ്പടെ ബന്ധപ്പെട്ട അധികാരികൾ ശാശ്വത നടപടികൾ കൈക്കൊള്ളണമെന്ന് ജനങ്ങൾ ആവിശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...