തി​രു​വ​ല്ല എം.​സി റോ​ഡി​ലെ ഇ​ടി​ഞ്ഞി​ല്ലം ജംഗ്ഷനില്‍ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : എം.​സി റോ​ഡി​ലെ ഇ​ടി​ഞ്ഞി​ല്ലം ജംഗ്ഷനില്‍ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. കാ​വും​ഭാ​ഗം-​ഇ​ടി​ഞ്ഞി​ല്ലം റോ​ഡി​ൽ​നി​ന്ന്​ എം.​സി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​യും കാ​വും​ഭാ​ഗം റോ​ഡി​ലേ​ക്ക് പോ​കു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​റെ​യും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഇ​വി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ അ​ഞ്ച് ജീ​വ​നാ​ണ് ന​ഷ്ട​മാ​യ​ത്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​നേ​കം കാ​ൽ​ന​ട​ക്കാ​ർ​ക്കും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്. സി​ഗ്ന​ൽ സം​വി​ധാ​ന​മോ വേ​ഗ​നി​യ​ന്ത്ര​ണ ഉ​പാ​ധി​ക​ളോ ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഈ ​ഭാ​ഗ​ത്ത് ഒ​രു​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ വ​ള​വും തി​രി​വും ഇ​ല്ലാ​ത്ത​തി​നാ​ൽ അ​മി​ത വേ​ഗ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യും സം​ഭ​വി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശം​കൂ​ടി ആ​യ​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​മ്പോ​ൾ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും എ​ത്താ​ൻ വൈ​കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഏ​ത്​ ജി​ല്ല​യു​ടെ പ​രി​ധി​യി​ലാ​ണ്​ അ​പ​ക​ട​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...