അട്ടച്ചാക്കല്‍ – വെട്ടൂര്‍ റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഉന്നത നിലവാരത്തില്‍ ഈ അടുത്ത കാലത്ത് ടാറിംഗ് പൂര്‍ത്തീകരിച്ച കോന്നി അട്ടച്ചാക്കല്‍ വെട്ടൂര്‍ റോഡില്‍ ആഞ്ഞികുന്ന് കയറ്റത്തില്‍ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി വാഹനാപകടങ്ങള്‍ ആണ് ഇവിടെ നടന്നിട്ടുള്ളത്. വലിയ ഇറക്കവും വളവുകളും ഉള്ള റോഡില്‍ റീ ടാറിംഗ് കഴിഞ്ഞപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന ടാറിംങ്ങിന്റെ തിട്ടകളില്‍ ഐറിഷ് ഓട നിര്‍മ്മിക്കാത്തതാണ് ഇത്രയധികം അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുള്ളത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മുമ്പും നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള ഭാഗമായതിനാല്‍ കോന്നി പോലീസ് അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുമുണ്ട്. വാഹനങ്ങളുടെ അമിത വേഗതയും ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നു. പത്തനംതിട്ടയില്‍ നിന്നും തണ്ണിത്തോട് ഭാഗത്തേക്ക് പോകുവാനുള്ള പ്രധാന പാതകൂടിയാണ് ഇത്. ഇരുചക്ര വാഹനങ്ങള്‍ കൂടുതലും ടാറിംഗ് തിട്ടകളില്‍ തട്ടി മറിയുകയാണ് പതിവ്. റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇത്രയധികം അപകടങ്ങള്‍ നടക്കുവാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കോന്നി എം. എല്‍. എ അഡ്വ.കെ.യു ജനീഷ് കുമാറും സ്ഥലം സന്ദര്‍ശിച്ചിരുന്നു. റോഡിന്റെ വശങ്ങളില്‍ ചില സ്ഥലത്ത് ഐറിഷ് ഓടകള്‍ ചെയ്തിട്ടുണ്ട് എങ്കിലും ഇതും പൂര്‍ത്തിയാക്കിയിട്ടില്ല. മാത്രമല്ല പാതയുടെ സൈഡിലുള്ള കുഴികള്‍ പോലും അടയ്കാതെയാണ് ടാറിംഗ് നടത്തിയതും. റോഡ്‌ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥൻ്റെ മൂക്കിൻ്റെ പാലം തകർത്തു ; സഹോദരങ്ങൾ അറസ്റ്റിൽ

0
തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പോലീസിന് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ട്...

കള്ളക്കടൽ മുന്നറിയിപ്പ് : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ജാഗ്രത നിർദേശം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ...

വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം

0
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ...

ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക യജ്ഞം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം...

0
കൊച്ചി: ജില്ലയിലെ വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി...