പത്തനംതിട്ടയില്‍ 31 വര്‍ഷമായി പണിയുന്ന സുബല പാര്‍ക്കിന്റെ പണി വീണ്ടും ആരംഭിച്ചു : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നാണംകെട്ട നടപടി 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ 31 വര്‍ഷമായി പണിതുകൊണ്ടിരിക്കുന്ന പത്തനംതിട്ട സുബല പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഈ നാണംകെട്ട നടപടി. പട്ടികജാതി യുവതികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ചതാണ് സുബല പാര്‍ക്ക്. 1995ല്‍ അന്നത്തെ ജില്ല കളക്ടര്‍ ആയിരുന്ന കെ.ബി വത്സലകുമാരി പട്ടികജാതി യുവതികള്‍ക്ക് തൊഴില്‍ നല്കുവാനായാണ് പദ്ധതി ആരംഭിച്ചത്. മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തീകരിച്ചില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ തവണയും ആരംഭിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപേക്ഷിക്കപ്പെടും.

75 ലക്ഷം രൂപയാണ് അമൃത് 2.0 പദ്ധതി പ്രകാരം നഗരസഭ അനുവദിച്ചത്. തൊഴില്‍ നല്‍കുന്നതിന് പുറമേ പാര്‍ക്കിനെ സംസ്കാരിക കേന്ദ്രമാക്കി മാറ്റുവാനും പദ്ധതിയുണ്ട്. ഗേറ്റ് വേ, കണ്‍വന്‍ഷന്‍ സെന്റര്‍, കിച്ചണ്‍ ബ്ലോക്ക്, ഡ്രൈനേജ്, കുളം നവീകരണം, ബോട്ടിംഗ്, എക്സിബിഷന്‍ സ്പേസ്, കംഫര്‍ട്ട് സ്റ്റേഷന്‍, ഷട്ടില്‍ കോര്‍ട്ട്, തീയേറ്റര്‍, ഗയിമിംഗ് ബ്ലോക്ക്‌, ഗ്രീന്‍ റൂം, കുട്ടികളുടെ പാര്‍ക്ക്, പൂന്തോട്ടം, ചുറ്റുമതില്‍ തുടങ്ങിയവയും നിര്‍മ്മിക്കും. ജില്ലാ പട്ടികജാതി വകുപ്പിന്റെ ഉടമസ്ഥതയില്‍ ആയതിനാല്‍ സുബല പാര്‍ക്കിന്റെ  നിര്‍മ്മാണ പ്രവര്‍ത്തികള്‍ നഗരസഭയെ എല്‍പ്പിക്കുന്നതിന് ആദ്യം സാങ്കേതിക തടസങ്ങള്‍ നിലനിന്നിരുന്നു. ജില്ലാ ആസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ വിശ്രമ കേന്ദ്രമാക്കി സുബല പാര്‍ക്കിനെ മാറ്റാനാണ് അധികൃതരുടെ ശ്രമം. ഈ തവണയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് പത്തനംതിട്ടക്കാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...