പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് അഞ്ച് വർഷം കൊണ്ട് 557.51 കോടി രൂപ ചെലവഴിച്ചു : രാജ്യസഭയിൽ കണക്കുകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 557.51 കോടി രൂപ. 2021 മുതല്‍ 2026 ആഗസ്റ്റ് വരെ പ്രധാനമന്ത്രി 77 രാജ്യങ്ങളിലേക്ക് നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ച തുകയാണിത്. രാജ്യസഭയില്‍ വി. ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരറ്റയാണ് കണക്കുകള്‍ നല്‍കിയത്. എന്നാല്‍ സന്ദര്‍ശനങ്ങളില്‍ ഒപ്പുവെച്ച കരാറുകളിലൂടെയുണ്ടായ വിദേശ നിക്ഷേപത്തിന്റെ കണക്കുകള്‍ വ്യക്തമാക്കാന്‍ സർക്കാർ തയ്യാറായില്ല. 2021ല്‍ 36.12 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് ചെലവഴിച്ചത്. 2022ല്‍ 55.8 കോടി രൂപ, 2023ല്‍ 93.6 കോടി രൂപ, 2024ല്‍ 109.5 കോടി രൂപ, 2025ല്‍ 187.83 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. 2026ല്‍ ജൂലൈ വരെ മാത്രം 75 കോടി രൂപ ചെലവഴിച്ചെന്നും മറുപടിയില്‍ പറയുന്നു.

ഈ കാലയളവില്‍ വിവിധ രാജ്യങ്ങളുമായി 316 ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്. എന്നാല്‍ ഈ ധാരണാപത്രങ്ങളില്‍ എത്രയെണ്ണം പ്രായോഗികമായി നടപ്പിലാക്കിയെന്നത് വ്യക്തമാക്കിയിട്ടില്ല. എത്ര വിദേശ നിക്ഷേപം ലഭിച്ചു, രാജ്യത്ത് എത്ര പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു, എത്ര പദ്ധതികള്‍ നടപ്പിലായി തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ മറുപടിയില്‍ ഉള്‍പ്പെടുത്തിയില്ല. പകരം 2021 ഏപ്രില്‍ മുതല്‍ 2025 ഡിസംബര്‍ വരെ ഇന്ത്യക്ക് ലഭിച്ച ആകെ വിദേശ നിക്ഷേപം 381.8 ബില്യണ്‍ യുഎസ് ഡോളറാണെന്ന പൊതുവിവരം മാത്രമാണ് നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം; ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയെന്ന് സംശയിച്ച തൊഴിലാളികൾക്കായി നടത്തിയ തിരച്ചിൽ വിഫലം

0
ന്യൂഡൽഹി: പ്രളയക്കെടുതിയിലായ നേപ്പാളിലെ റസുവ ജില്ലയിലുള്ള റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ...

രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വേഗത്തിലാക്കുന്നു

0
ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക്...

സിനിമ പ്രേക്ഷക കൂട്ടായ്മ അഞ്ചാമത് ഫോട്ടോഗ്രാഫർ പുരസ്കാരം വിതരണം ചെയ്തു

0
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം...

നാദാപുരത്ത് 92 ഐ ഫോണുകള്‍ കവര്‍ന്ന സംഭവം ; ഡിവൈഎസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്...

0
കോഴിക്കോട്: നാദാപുരത്തെ മൊബൈല്‍ ഫോണ്‍ ഷോറൂമിലുണ്ടായ വന്‍ കവര്‍ച്ചയിൽ പ്രത്യേക...