സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയായ ശേഷം ഉതിമൂട് ജംഗ്ഷനിൽ അപകടങ്ങൾ പെരുകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയായ ശേഷം ഉതിമൂട് ജംഗ്ഷനിൽ അപകടങ്ങൾ പെരുകുന്നു. കഴിഞ്ഞദിവസം കീക്കൊഴൂർ ഭാഗത്തുനിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങിയ കാറും റാന്നി ഭാഗത്തു നിന്ന് സംസ്ഥാന പാതയിലൂടെ പത്തനംതിട്ടയിലേക്ക് വന്ന മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചതാണ് ഒടുവിലത്തെ സംഭവം. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. സംസ്ഥാന പാതയിലൂടെ ഓടിയെത്തുന്ന വാഹനങ്ങളുടെ അമിത വേഗവും ഇടറോഡുകളിൽ നിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന വാഹനങ്ങളുടെ ശ്രദ്ധക്കുറവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തിൽ നിർമ്മിച്ച ശേഷമാണ് അപകടങ്ങൾ വർദ്ധിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഒരു വർഷം മുമ്പ് ഉതിമൂട് ജംഗ്ഷന് സമീപം നടന്ന അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഇടറോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ വേഗം കുറയ്ക്കാതെ പ്രധാന പാതയിലേക്ക് കടക്കാതിരിക്കാൻ ഹംബുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ജംഗ്ഷന് ഇരുവശങ്ങളിലും സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുകയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം

0
ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ്...

ബെംഗളൂരുവിലെ ക്ഷേത്രത്തിൽ ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വീകരണം

0
ബെംഗളൂരു : ശബരിമല സ്വർണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക്...

മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്

0
ഹൽദ്വാനി: മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു....