വളവിൽ വെളിച്ചക്കുറവു കാരണം അപകടങ്ങൾ ; ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോത്തൻകോട് – ആണ്ടൂർക്കോണം എൽ.പി. സ്കൂളിനുസമീപത്തെ അപകട വളവിൽ വെളിച്ചക്കുറവു കാരണം അപകടങ്ങൾ പതിവാകുന്നതിനെ കുറിച്ച് ട്രാഫിക് ഡി.വൈ.എസ്.പി.യെ നിയോഗിച്ച് ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. അപകടമേഖലയായ വളവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിച്ചതാണ് 6 മാസത്തിനിടെ അപകടങ്ങൾ വർധിക്കാനുള്ള കാരണമെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഹൈമാസ്റ്റ് ലൈറ്റിന്റെ ആവശ്യകതയും അത് സ്ഥാപിക്കേണ്ടത് ആരാണെന്നും കമ്മീഷനെ അറിയിക്കണം. വളവിലുള്ള ഓട അപകടത്തിന് കാരണമാകുന്നുണ്ടോ എന്നും പരിശോധിക്കണം. ഇതേ വിഷയങ്ങൾ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറും പ്രത്യേകം പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ, അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, ആണ്ടൂർക്കോണം പഞ്ചായത്ത് സെക്രട്ടറി, എന്നിവർ ഒരു മാസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം.

ജില്ലാ കളക്ടർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ എന്നിവരുടെ പ്രതിനിധികളും, ട്രാഫിക് ഡി.വൈ.എസ്.പി, ആണ്ടൂർക്കോണം പഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരും മാർച്ച് 18 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണം. സ്വകാര്യ പരീക്ഷാ പരിശീലന കേന്ദ്രത്തിലെ ജീവനക്കാരൻ അൻഷാദ് കഴിഞ്ഞ ദിവസം സ്കൂട്ടർ മറിഞ്ഞ് മരിച്ചതാണ് ഒടുവിലത്തെ അപകടം. ഹമ്പിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...