കുറ്റൂർ, ഇരുവെള്ളിപ്പറ റെയിൽവേ അടിപ്പാതകളിൽ വെള്ളക്കെട്ട് മൂലമുള്ള അപകടങ്ങൾ വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുറ്റൂർ, ഇരുവെള്ളിപ്പറ റെയിൽവേ അടിപ്പാതകളിൽ വെള്ളക്കെട്ട് മൂലമുള്ള അപകടങ്ങൾ വർധിക്കുന്നു. ഇരുവെള്ളിപ്പറയിൽ മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. പരിക്കുകളില്ലാതെ യാത്രികർ രക്ഷപെട്ടെങ്കിലും വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് രണ്ടുപേർ സഞ്ചരിച്ചിരുന്ന കാർ അടിപ്പാതയിലെ വെള്ളത്തിൽ അകപ്പെട്ടിരുന്നു. ആഴംകൂടിയ ഭാഗംവരെ എത്തുന്നതിനുമുമ്പ് കാർ നിന്നു. ഇതിലെ യാത്രികരും കുഴപ്പങ്ങളില്ലാതെ പുറത്തിറങ്ങിയെങ്കിലും വാഹനം ഓടിച്ചുപോകാൻ പറ്റാത്തവിധത്തിലായി.

സമീപത്തുള്ള കുറ്റൂർ അടിപ്പാതയിൽ ചൊവ്വാഴ്ച രണ്ട് വാഹനങ്ങൾ വെള്ളക്കെട്ടിൽ പ്രവർത്തനരഹിതമായി. രണ്ട് അടിപ്പാതകളിലും ഇപ്പോൾ താത്കാലികമായി ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. പാതയുടെ ഒരുവശത്ത് ഉയർത്തിപ്പണിത ഭാഗം വഴി സ്‌കൂട്ടർ പോലുള്ള ചെറിയവാഹനങ്ങൾ കടത്തിവിടുന്നുണ്ട്. റോഡ് നിരപ്പിനെക്കാൾ താഴ്‌ത്തി പണിതതിലെ അശാസ്ത്രീയത മൂലമാണ് വെള്ളക്കെട്ടുണ്ടാകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...

മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ...

ഓർഡിനറി ബസുകൾ കുറവായ മലബാറിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

0
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര തകർന്നു

0
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര...