അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് റോഡരികില്‍ നിര്‍ത്തിയിട്ട അയ്യപ്പഭക്തരുടെ വാനില്‍ ഇടിച്ച് രണ്ടു മരണം

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും വാനും കൂട്ടിയിടിച്ച് രണ്ടു മരണം. പെരുവന്താനത്തിന് സമീപം അമലഗിരിയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 11 മണിയോടയായിരുന്നു അപകടം. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശികളായ ആദിനാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാന്‍ മറ്റൊരു കാറുമായി ഇടിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. പെട്ടന്ന് മറ്റൊരു അയപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഇതിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു മടുങ്ങുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന. ദര്‍ശനത്തിനായി പോകുന്ന ഭക്തര്‍ സഞ്ചരിച്ച ബസ്സാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിച്ചു കയറിയതും. വാനിലുണ്ടായിരുന്ന മറ്റ് അയ്യപ്പ ഭക്തര്‍ക്കും പരിക്കുണ്ട്. പെരുവന്താനം പോലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച് മൃതദേഹം മുണ്ടക്കയം ഗവ.ആശുപത്രിയിലേയ്ക്കു മാറ്റി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...