മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയിലെത്തി

For full experience, Download our mobile application:
Get it on Google Play

കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയിലെത്തി. രാവിലെ എട്ട് മണിക്കാണ് ജലനിരപ്പ് 142 അടിയായി രേഖപ്പെടുത്തിയത്. സ്പില്‍വേ‍യിലെ V3 ഷട്ടര്‍ 10 സെന്‍റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 144 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ടണല്‍ വഴി സെക്കന്‍ഡില്‍ 1867 ഘനയടി ജലമാണ് തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടു പോകുന്നത്. സെക്കന്‍ഡില്‍ 2011 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്.

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ലം മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നു​വി​ടു​ന്ന ത​മി​ഴ്നാ​ടിന്‍റെ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി ത​ട​യ​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ട്ട് കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ര്‍​ധ​രാ​ത്രി​യി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജ​ലം തു​റ​ന്നു​വി​ടു​ന്ന​തി​ല്‍​ നി​ന്ന് ത​മി​ഴ്നാ​ടി​നെ വി​ല​ക്ക​ണ​മെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ ബോ​ധി​പ്പി​ച്ചു.

സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മേ​ല്‍​നോ​ട്ട​സ​മി​തി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ന്ന​ത​ര​ത്തി​ല്‍ മേ​ല്‍​നോ​ട്ട​സ​മി​തി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ജ​ലം തു​റ​ന്നു​വി​ടു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കേ​ര​ള, ത​മി​ഴ്നാ​ട് പ്ര​തി​നി​ധി​ക​ള്‍ അ​ട​ങ്ങി​യ സം​യു​ക്ത സാ​ങ്കേ​തി​ക ഓ​ണ്‍ സൈ​റ്റ് സ​മി​തി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ല്‍ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു. അ​ര്‍​ധ​രാ​ത്രി മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജ​ലം തു​റ​ന്നു​വി​ട്ട​ത് ജ​ന​ത്തെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യെ​ന്നും ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് ത​മി​ഴ്നാ​ടിന്റെ ഭാ​ഗ​ത്തു​ നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...