സ്‌കൂളിലേക്ക് കുടിവെള്ള സംഭരിക്കുന്നതിനായ്‌ വാട്ടര്‍ ടാങ്ക് നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്‌കൂളിലേക്ക് കുടിവെള്ള സംഭരിക്കുന്നതിനായ്‌ വാട്ടര്‍ ടാങ്ക് നല്‍കി. ഓണറേറിയം ഉപയോഗിച്ച് വാർഡ് അംഗം അജിത്ത് ഏണസ്റ്റ് ആണ് കരികുളം മുണ്ടിയാന്ത്ര ഗവ.എൽ പി സ്‌കൂളിലേക്ക് വാട്ടര്‍ ടാങ്ക് വാങ്ങി നല്‍കിയത്. മുണ്ടിയാന്തറയിൽ സ്ഥിതി ചെയ്തിരുന്ന വാട്ടർ അതോറിറ്റിയുടെ പഴയ ശുദ്ധജല പദ്ധതിയിൽ നിന്നായിരുന്നു 3 മാസം മുൻപ് വരെ സ്‌കൂളിലേക്ക് വെള്ളം ലഭിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ പഴയ പദ്ധതി നിർത്തലാക്കുകയും മേജർ കുടിവെള്ള പദ്ധതിയിലേക്ക് പൈപ്പ് കണക്ഷൻ മാറ്റുകയും ചെയ്തതോടെ എല്ലാ ദിവസവും വെള്ളം ലഭിച്ചുകൊണ്ടിരുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി മാറി. അതിനാൽ വെള്ളം ശേഖരിച്ചുവെക്കാൻ മറ്റ്‌ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഏറെ പ്രയാസം അനുഭവിക്കുപ്പെട്ടിരിന്നു. സ്‌കൂൾ അധികൃതർ പഞ്ചായത്ത് അംഗത്തെ വിവരം ധരിപ്പിക്കുകയും തുടര്‍ന്ന് തന്റെ ഈ മാസത്തെ ഓണറേറിയത്തിൽ നിന്നും വാട്ടർ ടാങ്ക് വാങ്ങി നൽകാമെന്നും വാക്ക് നൽകുകയും ആയിരുന്നു. പ്രധാനാധ്യാപിക ബി.ലളിതാംബിക വാട്ടര്‍ ടാങ്ക് ഏറ്റുവാങ്ങി. അധ്യാപകരായ എസ്.അനീഷ്, ഷീബ തോമസ്, സന്ധ്യാ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂർ 2.0 ; പാകിസ്‌ഥാനെതിരെ സൈനിക നീക്കം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച...

0
ന്യൂഡൽഹി : ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നടപടി ഒരുക്കുന്നുവെന്ന തരത്തിൽ...

അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ആധാര്‍ പുതുക്കാം – നവജാത...

0
പത്തനംതിട്ട : അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

0
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍...

തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നതിനിടെ പാമ്പുകടിയേറ്റു ; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

0
കോഴിക്കോട് : കോഴിക്കോട് ചമലിൽ വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്...