ഗ്യാസ് അഥവാ അസിഡിറ്റി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ചിലര്‍ക്കിത് സ്ഥിരമായി വരാറുണ്ട്. ഭക്ഷണം പോലും കഴിയ്ക്കാനാകാത്ത വിധത്തില്‍ ഇത് അവരെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിന് പരിഹാരമായി എപ്പോഴും മരുന്നുകള്‍ കഴിയ്ക്കുന്നത് നല്ല രീതിയല്ല. വല്ലപ്പോഴും ആകാം. ഇതിന് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.
—
കുടലിനെ ശാന്തമാക്കുന്ന ഒന്നാണ് തേന്‍ . അതുകൊണ്ട് തന്നെ ഗ്യാസും അസിഡിറ്റിയും പരിഹരിക്കാന്‍ ഇത് നല്ലൊരു ഔഷധമായി ഉപയോഗിക്കാം. ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ഇതിലേക്ക് അൽപം ചെറുനാരങ്ങ ചേർക്കുന്നത് ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കുന്ന നല്ലൊരു ആൽക്കലൈസിംഗ് എജന്റിന്റെ ഗുണം ലഭിക്കുന്നതിന് നല്ലതാണ്. കറികളിലും മറ്റും ചേര്‍ക്കുന്ന മല്ലിയില ഗ്യാസ്, അസിഡിറ്റിയ്ക്കുള്ള നല്ല പരിഹാരം കൂടിയാണ്. പച്ച മല്ലിയിലയുടെ ജ്യൂസ് കഴിക്കുന്നതും ഫലപ്രദമാണ്. ഇത് വെള്ളത്തിലോ മോരിലോ ചേർത്ത് കഴിക്കാം. ഉണക്കിയ മല്ലിയില പൊടി പാചകത്തിൽ ചേർക്കുകയും ചെയ്യാം. മല്ലിയില ചേർത്ത ചായ കുടിക്കുന്നത് മറ്റൊരു എളുപ്പവഴിയാണ്. ഓക്കാനം, ഛർദ്ദി എന്നിവ നിയന്ത്രിക്കുന്നതിനൊപ്പം അസിഡിറ്റിയുടെ ഒരു സാധാരണ ലക്ഷണമായ വയറുവേദന കുറയ്ക്കാൻ സഹായിക്കുന്നതിനും മല്ലിയില ഫലപ്രദമാണ്. മുഴുവന്‍ മല്ലിയിട്ട് തിളപ്പിച്ച വെള്ളവും വയറിന് നല്ലതാണ്.
പഴങ്ങള്‍
പഴങ്ങള്‍ പൊതുവേ ഗ്യാസ്, അസിഡിറ്റി എന്നിവ കുറയ്ക്കാന്‍ നല്ലതാണ്. ദിവസവും രണ്ട് പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാനുള്ള എളുപ്പവഴിയാണ്. ദഹനവും ആരോഗ്യവും മെച്ചപ്പെടുത്തുന്ന ഘടകങ്ങളായ സിട്രസ് പഴങ്ങളിൽ ഉൾപ്പെടുന്നു. ഇവയിലെ നാരുകള്‍ നല്ല ദഹനത്തിനും മലബന്ധത്തിന് പരിഹാരമായും പ്രവര്‍ത്തിയ്ക്കുന്നു.
—–
അയമോദകം
അയമോദകം അഥവാ അജ്‌വെയ്ന്‍ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തും അല്ലാതെയും കഴിയ്ക്കാം. അയമോദകത്തിലെ ബയോകെമിക്കൽ തൈമോൾ, ശക്തമായ ദഹനത്തെ സഹായിക്കുന്നു. ഈ വിത്ത് ഒരു നുള്ള് ഉപ്പ് ചേർത്ത് ചവച്ചരച്ച് കഴിക്കാം. അയമോദകവും ഇന്തുപ്പും ചേര്‍ത്ത് കഴിച്ചതിന് ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
—–
പെരുഞ്ചീരകം
ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മസാലയായ പെരുഞ്ചീരകം ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. പെരുംജീരകം വെള്ളത്തിൽ കുതിർത്ത ശേഷം ആ വെള്ളം കുടിക്കാം. അല്ലെങ്കിൽ പെരുംജീരകം ചേർത്ത് വെള്ളംതിളപ്പിച്ച് ഉപയോഗിക്കാം. ചായയിലും പെരുംജീരകം ചേർക്കാം. ഇത് ദഹനത്തെ സഹായിക്കുന്നു. പെരുംജീരകവും കൽക്കണ്ടവും ചേർന്ന മിശ്രിതവും ദഹനത്തിന് നല്ലതാണ്.