Saturday, June 22, 2024 8:49 pm

മധ്യപ്രദേശിൽ ബീഫ് കച്ചവടം ആരോപിച്ച് സർക്കാർഭൂമിയിൽ നിർമിച്ച 11 പേരുടെ വീടുകൾ പൊളിച്ചു മാറ്റിയതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഭോപാൽ: നിയമവിരുദ്ധ ബീഫ് കച്ചവടം ആരോപിച്ച് മധ്യപ്രദേശിലെ മണ്ഡലയിൽ സർക്കാർഭൂമിയിൽ നിർമിച്ച 11 പേരുടെ വീടുകൾ പൊളിച്ചു. മണ്ഡലയിലെ ഗോത്രമേഖലയിലാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബൈൻവാഹി മേഖലയിൽ ഇറച്ചിക്കായി ബന്ദിയാക്കിയ 150 പശുക്കളെ പോലീസ് കണ്ടെത്തി. വീടുകളിലെ ഫ്രിഡ്ജിൽനിന്ന് ഇറച്ചിയും കണ്ടെടുത്തു. പിടിച്ചെടുത്ത ഇറച്ചി ബീഫിറച്ചിയാണെന്ന് പ്രാദേശികഭരണകൂടം സ്ഥിരീകരിച്ചു. സാംപിളുകൾ ഹൈദരാബാദിൽ ഡി.എൻ.എ. പരിശോധനയ്ക്കയച്ചതായും പോലീസ് അറിയിച്ചു. സർക്കാർഭൂമിയിൽ നിർമിച്ച വീടുകളാണ് പൊളിച്ചുനീക്കിയതെന്ന് മണ്ഡല എസ്.പി. രജത് സക്ലേച്ച അറിയിച്ചു. വീട് നഷ്ടപ്പെട്ട 11 പേരുടെപേരിൽ പോലീസ് കേസെടുത്തു. ഒരാൾ അറസ്റ്റിലായി. മറ്റ്‌ 10 പേർക്കായി തിരച്ചിൽ തുടരുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

0
പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആയുര്‍വേദ മെഡിക്കല്‍...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അഭിമുഖം ജൂലൈ മൂന്നിന് ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍,...

പൊയ്യാനിൽ ജംഗ്ഷനിൽ കോൺഗ്രസ് പ്രതിഷേധ ധർണയും പ്രതീകാത്മക പച്ചക്കറി കച്ചവടവും നടത്തി

0
പത്തനംതിട്ട : കോഴഞ്ചേരി പഞ്ചായത്ത് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് ഭരണസമിതിയുടെ...

എസ്റ്റേറ്റിൽ പണിയെടുക്കുന്ന താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണം ; ഐ.എൻ.റ്റി.യു.സി

0
മലയാലപ്പുഴ: ഹാരിസൺ മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ...