തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ ചാരിറ്റി വീഡിയോകളിൽ കൃത്രിമം കാട്ടി പണം തട്ടുന്ന ഓൺലൈൻ കൊള്ള സജീവം. വീഡിയോയിലെ ബാങ്ക് അക്കൗണ്ട് നമ്പറും, ക്യു ആർ കോഡും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ള ആളുകൾക്ക് ആശ്വാസമാകുന്ന ഇത്തരം വീഡിയോകളിൽ തട്ടിപ്പ് നടക്കുന്നത് ഇവയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. തലശ്ശേരി സ്വദേശിയായ അമർഷാനെന്ന ചാരിറ്റി പ്രവർത്തകൻ അമർ ഷാൻ ഫൗണ്ടേഷന് വേണ്ടി പോസ്റ്റ് ചെയ്ത ചാരിറ്റി വീഡിയോകൾ പലതും തട്ടിപ്പുകാർ പണം തട്ടിയെടുക്കാൻ ഉപയോഗിച്ചു. ചികിത്സാ സഹായത്തിനായി പണം അയച്ചു നൽകുന്നതിനായി ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ക്യു ആർ കോഡുമെല്ലാം നൽകിയാണ് ഓരോ വീഡിയോയും പുറത്തിറക്കുന്നത്. ഈ വീഡിയോകൾ ഡൗൺലോഡ് ചെയ്‌തെടുത്ത് തട്ടിപ്പുകാർ അവരുടെ അക്കൗണ്ട് നമ്പർ എഡിറ്റ് ചെയ്ത് വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുകയാണ് രീതി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























