വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണപ്പെടുത്തി സ്വർണവും പണവുമായി കടന്ന പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാപ്പനംകോട് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണപ്പെടുത്തി സ്വർണവും പണവുമായി കടന്ന പ്രതികൾ അറസ്റ്റിൽ. നേമം വെള്ളായണി ശാന്തിവിള വാറു വിളാകത്ത് വീട്ടിൽ അഫ്സർ ( 30 ), നേമം ഇടയ്ക്കോട് ചാനൽക്കര ഷമീർ മൻസിലിൽ ഷമീർ ( 33 ), വെങ്ങാനൂർ കട്ടച്ചൽക്കുഴി മേലെ ഭാവനാലയത്തിൽ രാകേഷ് ( 35 ), കട്ടച്ചൽക്കുഴി മേലെ ചരുവിള പുത്തൻ വീട്ടിൽ അനന്തു ( 27 ), ചെങ്കൽ കാക്കനാട് വീട്ടിൽ വിനീത് ( 36 ) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 29 -ന് ഒന്നര മണിക്ക് പാപ്പനംകോട് തുല വിളയിലാണ് സംഭവം. ഫോൺ ചാർജ് ചെയ്യാൻ എന്ന വ്യാജേന വീടിനകത്ത് കയറി നിരീക്ഷിച്ച ശേഷം പുറത്ത് നിന്ന മറ്റുള്ളവരെ വിളിച്ചു വരുത്തിയാണ് പണം മോഷ്ടിച്ചതും മാലയും ലോക്കറ്റും പൊട്ടിച്ചു കൊണ്ടുപോയതും. 4000 രൂപയും മാലയും ലോക്കറ്റും പിടിച്ചു പറിച്ചെന്നായിരുന്നു പരാതി.  പ്രതികൾ പിടിച്ചു പറിച്ച ആഭരണങ്ങൾ ബാലരാമപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ അഫ്സറും രാകേഷും സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : സുൽത്താൻ ബത്തേരിയിൽ 51 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ

0
സുല്‍ത്താന്‍ ബത്തേരി: ലഹരി മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍...

ഡോക്ടറായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്ന് വീണ് മരിച്ചു ; അന്വേഷണം

0
​ഗാസിയാബാദ്: വനിതാ ഡോക്ടർ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ​ഗാസിയാബാദിലെ രാജ്ന​ഗർ...

ജനം അധികൃതരുമായി സഹകരിക്കണം ; വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുതെന്നും മന്ത്രി പിസി വിഷ്ണുനാഥ്

0
പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത...

കൗൺസിലർ സുഗതന്റെ അവധി ; ഉദ്യോഗസ്ഥക്കെതിരെ നടപടി ഇന്ന് ; റിപ്പോർട്ട് സമർപ്പിക്കും

0
തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി...