ആലപ്പുഴ കൊലപാതകം; യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ,

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മംഗലം സ്വദേശി മനീഷി(29)നെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ പ്രതി റോബിനെ (26) പിടികൂടിയത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ് റോബിനെ പിടികൂടിയത്.ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. റോബിനും ഭാര്യയും ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. റോബിനൊപ്പമായിരുന്ന കുഞ്ഞിനെ കാണുന്നതിനായി ഭാര്യ, റോബിന്‍ താമസിക്കുന്ന വാടക വീട്ടില്‍ എത്തിയിരുന്നു. മനീഷിനൊപ്പമായിരുന്നു റോബിൻ്റെ ഭാര്യ എത്തിയത്. ഇത് റോബിനെ പ്രകോപിപ്പിച്ചു.

ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ച് റോബിന്‍ ആക്രമിക്കുകയായിരുന്നു. അടുക്കളയില്‍ നിന്ന് കത്തി എടുത്ത് മനീഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.ഉടന്‍ തന്നെ സമീപവാസികള്‍ എത്തി മനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...