യുവാക്കൾക്ക് നേരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കുന്നംകുളം പഴഞ്ഞി പെരുംന്തുരുത്തി സെന്‍ററൽ യുവാക്കൾക്ക് നേരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. പെരുംന്തുരുത്തി സ്വദേശി നിസ്സാം, സുഹൃത്ത് അലി എന്നിവരെ ആക്രമിച്ച കേസിൽ പെരുന്തുരുത്തി സ്വദേശികളായ ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെരുംന്തുരുത്തി സെന്‍ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനും അലിക്കും അരികിലെത്തിയ പ്രതികൾ സ്കൂട്ടറിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ഇത് വാക്കുതർക്കത്തിൽ കലാശിക്കുകയുമായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് പ്രതികൾ നിസ്സാമിനെയും അലിയെയും മർദ്ദിച്ചു. ഇതിനിടെ ഒന്നാം പ്രതി സ്കൂട്ടറിൽ നിന്ന് ഇരുമ്പ് ദണ്ഡ് എടുത്ത് നിസ്സാമിന്റെ തല ലക്ഷ്യമാക്കി അടിക്കുകയുമായിരുന്നു.

തല പെട്ടെന്ന് വെട്ടിച്ചു മാറ്റിയതിനാൽ അടി നെറ്റിയുടെ ഇടത്തുവശത്താണ് കൊണ്ടത്. ആക്രമണത്തിൽ നിസാമിന്റെ തലക്ക് പരിക്കേറ്റു. ലഹരി ഉപയോഗിച്ചെത്തിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ നൽകിയ മൊഴിയിൽ പറയുന്നു. പ്രതികളെ കുന്നംകുളം സബ് ഇൻസ്പെക്ടർ എ വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. പ്രതികൾക്കെതിരെ വധശ്രമത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...