ഭാര്യയോട് അപമര്യാദയായി സംസാരിച്ചതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ കത്രികയ്ക്ക് കുത്തി ; മല്ലപ്പള്ളി സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പെരുമ്പെട്ടി : ഭാര്യയോട് അപമര്യാദയായി സംസാരിച്ചതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ കത്രികയ്ക്ക് കുത്തി മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മല്ലപ്പള്ളി നാരകത്താനി മുക്കുഴിക്കല്‍ വീട്ടില്‍ സാജന്‍ എം.കെ(35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 12നാണ് കേസിന് ആസ്പദമായ സംഭവം. യുവതിയോട് അപമര്യാദയായി സംസാരിച്ചത് പ്രതിയോട് ഫോണിലൂടെ ചോദിച്ചപ്പോള്‍ പ്രശ്നം നേരിട്ട് പറഞ്ഞു തീര്‍ക്കാം എന്ന് പറഞ്ഞ് യുവതിയുടെ ഭര്‍ത്താവിനെ ഇരുമ്പ്കുഴി എന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി.

തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് നെഞ്ചിലും ഇടത് തോളിലും കുത്തി പരിക്കേല്‍പ്പിക്കുകയും നിലത്ത് വീണപ്പോള്‍ വടി കൊണ്ട് ഇടത് കാല്‍ തുടയില്‍ അടിക്കുകയും ചെയ്തൂ. സംഭവത്തില്‍ പെരുമ്പെട്ടി പോലീസ് അന്വേഷണം നടത്തുന്നത് മനസിലാക്കിയ പ്രതി ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന മണിമലയില്‍ നിന്നും പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ബി.സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓ സലാം, സി.പി.ഓ മിഥുന്‍ എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...