കൊടുങ്ങല്ലൂരിൽ അന്യ സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കൊടുങ്ങല്ലൂരിൽ അന്യ സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അഴീക്കോട് മേനോൻ ബസാർ സ്വദേശി വട്ടപറമ്പിൽ വീട്ടിൽ വിപിൻ (40 ) ആണ് കൊടുങ്ങല്ലൂർ പോലീസിന്‍റെ പിടിയിലായത്. പണം കടം ചോദിച്ചത് കൊടുക്കാത്തിലുള്ള വൈരാഗ്യത്താൽ വെസ്റ്റ് ബംഗാൾ സ്വദേശിയായ ബുദ്ദദേവ് ഗൊറോയ് ( 39) എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ബുദ്ദദേവ് ഗൊറോയ് വള്ളത്തിൽ പണിക്ക് പോയിരുന്ന സമയത്ത് വിപിനെ പരിചയമുണ്ടായിരുന്നു. ആ പരിചയം വെച്ച് വിപിൻ പണം കടം ചോദിച്ചപ്പോൾ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് വ്യാഴാഴ്ച രാത്രി എട്ടിന് കൊടുങ്ങല്ലൂർ മഞ്ഞളിപ്പള്ളി പാലത്തിന് സമീപം വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഈ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് വിപിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്. വിപിൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കസിലും ഒരു വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതിയാണ്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാലിം, പ്രൊബേഷൻ എസ് ഐ വൈഷ്ണവ്, സബ് ഇൻസ്പെക്ടർ പ്രീജു, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ ജോസഫ്, ഗോപകുമാർ, ഡ്രൈവർ സി പി ഓ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...