കോൺ​ഗ്രസ് പുനഃസംഘടനയിൽ സംശയം പ്രകടിപ്പിച്ച് ഇടുക്കി വൈസ് പ്രസിഡന്റിന്റെ ഫേസ്ബുക്ക് കുറിപ്പ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കോൺ​ഗ്രസ് പുനഃസംഘടനയിൽ സംശയം പ്രകടിപ്പിച്ച് ഇടുക്കി വൈസ് പ്രസിഡന്റിന്റെ ഫേസ്ബുക്ക് കുറിപ്പ്. പുനഃസംഘടയിൽ എന്തായിരിക്കും മാനദണ്ഡമെന്നും ഇടുക്കിയിലെ ചില നേതാക്കൾ മത സാമുദായിക നേതാക്കളുടെ പിന്തുണ തങ്ങൾക്കാണന്ന് അവകാശപ്പെട്ട് ഇറങ്ങിയത് അപഹാസ്യമാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ ഫേസ്ബുക്കിൽ കുറിച്ചു. അർഹതയാണ് മാനദണ്ഡമെങ്കിൽ മതത്തെയും സമുദായത്തെയും മാറ്റി നിർത്തേണ്ടി വരും. മറിച്ച്, മതവും സമുദായവുമാണ് മാനദണ്ഡമെങ്കിൽ അർഹതയും മതേതര മുല്യങ്ങളും പാടേ ഉപേക്ഷിക്കേണ്ടിവരും. ഒരു പ്രമുഖ നേതാവ് അവകാശപ്പെടുന്നത് മൂന്ന് ബിഷപ്പുമാരുടെ പിൻതുണ തനിക്കുണ്ടെന്നാണ്. മൂക്കാതെ പഴുത്ത മറ്റൊരാൾ പറയുന്നത് ഈഴവ സമുദായത്തിന്റെ പിൻതുണ തനിക്കാണെന്നും പുതുമുഖ പരിഗണനയിൽ തന്നെ പ്രസിഡന്റാക്കണമെന്നുമാണ്- മുകേഷ് മോഹൻ കുറിച്ചു. ഡിസിസിയുടെ പ്രസിഡന്റ് ജില്ലയിലെ കോൺഗ്രസിന്റെ മുഖമാണ്. അവിടെ പ്രതിഷ്ടിക്കേണ്ടത് കോൺഗ്രസുകാരനെയാണ്. അല്ലാതെ ഇന്നലെ പ്രസ്ഥാനത്തിന്റെ ഭാഗമായി നേതാക്കളെ മണിയടിച്ച് കുറുക്കുവഴികളിലൂടെ നേതൃസ്ഥാനത്തെത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗിമ്മിക്കിക്കുകാട്ടി മത സാമുദായിക ലേബലിൽ നടക്കുന്നവരെയും രാഷ്ട്രീയ എതിരാളികളുമായി എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകുന്നവരെയും ആകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...