ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. പത്തനംതിട്ട പെരിങ്ങര കൊച്ചു മുണ്ടക്കത്തിൽ റോബിൻ സക്കറിയ (40) യെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ കോട്ടപ്പുറം കോട്ട സ്വദേശി പാലപറമ്പിൽ വീട്ടിൽ മൈക്കിൾ ആബേൾ റോയ് എന്നയാൾ വിദേശത്ത് ജോലിക്കായി ശ്രമിക്കുമ്പോൾ ഒരു സുഹൃത്ത് വഴിയാണ് റോബിൽ സക്കറിയയെ പരിചയപ്പെടുന്നത്. തുടർന്ന് സൗദി അറേബ്യയിൽ സ്വകാര്യ കമ്പനിയിൽ ദിവസം 50 യുഎസ് ഡോളർ ശമ്പളം വാഗ്ദാനം നൽകി മൂന്ന് മാസത്തിനുള്ളിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എഗ്രിമെന്‍റ് എഴുതിയതിന് ശേഷം ആദ്യം 150,000 രുപയും പിന്നീട് 2,30,000 രുപയും ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങുകയായിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും ജോലി ശരിയാക്കി നൽകാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് റോബിൻ സക്കറിയ ഒളിവിൽപോവുകയായിരുന്നു.

ഈ കേസിലെ അന്വേഷണം നടത്തി വരവെ പ്രതിയായ റോബിൻ സക്കറിയെ കണ്ണമാലി പോലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസിൽ അറസ്റ്റിലായി മട്ടാഞ്ചേരി സബ് ജയിലിൽ തടവിൽ കഴിയുന്നതായി അറിഞ്ഞ് ഇയാളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ കേസിലേക്ക് അറസ്റ്റ് ചെയ്യുന്നതിനായി റിപ്പോർട്ട് നൽകുകയും വെള്ളിയാഴ്ച റോബിനെ കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇയാളെ നടപടിക്രമങ്ങൾക്ക് ഇയാളെ കോടതിയൽ ഹാജരാക്കി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ കേസിലേക്കും കൂടി റിമാന്റ് ചെയ്തു. റോബിൻ തിരുവല്ല പോലീസ് സ്റ്റേഷനിൽ അഞ്ച് തട്ടിപ്പ് കേസുകളിലും കണ്ണമാലി, അമ്പലപ്പുഴ, പുളിക്കീഴ്, പയ്യോളി, കോങ്ങാട് പോലീസ് സ്റ്റേഷനുകളിലും ഓരോ തട്ടിപ്പ് കേസുകളും അടക്കം 11 ക്രമിനൽ കേസുകളുണ്ട്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സാലിം കെ, കശ്യപൻ ടി എം, എഎസ്ഐ രാജീവ് എന്നവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...