കുത്താമ്പുള്ളി കവർച്ച കേസിൽ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തിരുവില്വാമല കുത്താമ്പുള്ളി കയറംപാറയിലെ ‘ഷെഫ് മിൽസ് ആൻഡ് കമ്പനി’ എന്ന സ്ഥാപനത്തിൽ കവർച്ച നടത്തി മുങ്ങിയ പ്രതിയെ അതിസാഹസികമായി പിടികൂടി പഴയന്നൂർ പോലീസ്. സ്ഥാപനത്തിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി സൂര്യയെ (24) ആണ് പോലീസ് ചെന്നൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വലയിലാക്കിയത്. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപന ഉടമകൾ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ ബോധപൂർവ്വം ഓഫാക്കിയ ശേഷമാണ് സൂര്യ കവർച്ച നടത്തിയത്. തുടർന്ന് സ്ഥാപന ഉടമയുടെ സ്കൂട്ടറുമെടുത്ത് ഇയാൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്ക് കടന്നു. സ്കൂട്ടർ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച പ്രതി അവിടെനിന്നും ട്രെയിൻ മാർഗ്ഗം പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവിടെ നിന്നും തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് പോകാനായി ഇയാൾ ടാക്‌സി വിളിച്ചു. എന്നാൽ അത്രയും ദൂരം വരാൻ കഴിയില്ലെന്ന് ടാക്‌സി ഡ്രൈവർ വ്യക്തമാക്കിയതോടെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടു. കോയമ്പത്തൂർ എത്തിയ പ്രതി തന്റെ മൊബൈൽ ഫോൺ ടാക്‌സി കാറിനുള്ളിൽ മനഃപൂർവ്വം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന പോലീസ് സംഘം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തിയ ടാക്‌സി ഡ്രൈവറെ കണ്ടെത്തി, ഫോൺ വീണ്ടെടുത്തു. ഡ്രൈവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസിന് മനസിലായി. പഴയന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുധിലാലിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പ്രതിയെ തിരഞ്ഞ് തമിഴ്‌നാട്ടിലേക്ക് പോയി. പ്രതിയുടെ വീട് കേന്ദ്രീകരിച്ചും പാലക്കാട്, കോയമ്പത്തൂർ, കാഞ്ചിപുരം, തിരുവണ്ണാമലൈ, വേലൂർ, ചെയ്യാർ എന്നീ സ്ഥലങ്ങളിൽ ദിവസങ്ങളോളം വ്യാപകമായ തിരച്ചിൽ നടത്തി. ഒടുവിൽ തമിഴ്‌നാട്ടിലെ ഒളിത്താവളങ്ങളിൽ നിന്നും ചെന്നൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പഴയന്നൂർ പോലീസ് സംഘം പ്രതിയെ അതിസാഹസികമായി പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും...

കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം

0
കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. ബസിന്റെ പിന്നിൽ...

സിജെപി സമരത്തിനെ പോലീസ് നേരിട്ട രീതിയെ വിമർശിച്ച് സുപ്രീംകോടതി ജഡ്ജി

0
ന്യൂഡൽഹി : ഡൽഹിയിലെ സിജെപി സമരത്തിനെ പോലീസ് നേരിട്ട രീതിയെ വിമർശിച്ച്...