തൃശൂർ : മറവി അനുഗ്രഹമാണ്, എന്നാല്‍ കേരളത്തിലെ നിക്ഷേപതട്ടിപ്പുകാര്ക്ക് ഏറെ ഉപകാരമാണ് ഇത്. കോടികള്‍ തട്ടിയെടുത്താലും മലയാളി അതൊക്കെ പെട്ടെന്ന് മറക്കും. 2021 ഒക്ടോബറില്‍ തൃശൂരില്‍ നടന്ന ഈ നിക്ഷേപ തട്ടിപ്പും കേരളം മറന്നുകഴിഞ്ഞു. നിധി കമ്പിനികള്‍ എന്തോ വലിയ പ്രസ്ഥാനമാണെന്നും റിസര്‍വ് ബാങ്ക് നേരിട്ട് നടത്തുന്നതാണെന്നും ചിലരെങ്കിലും ധരിച്ചുവെച്ചിട്ടുണ്ട്. കേരളത്തിലെ 206 നിധി കമ്പിനികളുടെ അംഗീകാരം പിന്‍വലിച്ച വിവരം ബന്ധപ്പെട്ട മന്ത്രാലയം ജനങ്ങളെ അറിയിച്ചിട്ടും മലയാളികള്‍ ഇപ്പോഴും ആശ്രയിക്കുന്നതും പണം നിക്ഷേപിക്കുന്നതും ഇവിടെത്തന്നെയാണ്. ഉടമ സ്ഥാപനം പൂട്ടി നാട് വിടുമ്പോള്‍ പരാതിയുമായി പരക്കംപായുകയാണ് ഇവിടുത്തെ നിക്ഷേപകര്‍.
2021 ഒക്ടോബറില്‍ തൃശൂരില്‍ നടന്ന തട്ടിപ്പിന്റെ വാര്‍ത്ത ഇങ്ങനെ :- അനധികൃത പണമിടപാട് നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ നിധി കമ്പനി ചെയര്മാന് ഉള്‍പ്പെടെ ഉള്ളവര്‍ അറസ്റ്റിൽ. രതീഷ് (39), നവീൻകുമാർ (41), ജുവിൻ (42) എന്നിവരാണ് അറസ്റ്റിലായത്. അനധികൃത പണമിടപാട് സ്ഥാപനം നടത്തുകയും 12 ശതമാനം പ്രതിമാസ പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപ പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. തിരുവിതാംകൂർ നിധി ലിമിറ്റഡ് എന്ന പേരിൽ പാട്ടുരയ്ക്കലിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് അയ്യന്തോളിലെ പഞ്ചിക്കലിലേക്ക് മാറ്റിയിരുന്നു.
10 ലക്ഷം രൂപ നഷ്ടമായ തൃശൂർ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടന്ന അന്വേഷണത്തിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്തായത്. സംഭവം അറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി സ്റ്റേഷനിലേക്ക് എത്തുന്നത്. അറസ്റ്റിലായ ചെയർമാന് രതീഷ് ആനേടത്ത് ഉള്‍പ്പെടെ നവീൻ കുമാർ, ജുവിൻ പോൾ, ജാക്സൺ ആൻറണി, പ്രജോദ്, ജയശീലൻ, നിതിൻ കുമാർ, സൂരജ്, ഹരികൃഷ്ണൻ എന്നിവർ ഡയറക്ടർമാരും സ്ഥാപനത്തിലെ വർക്കർമാരായ ജിലു, ബിന്ദു, ഷിൻസി, ഷെഫീറോസ്, ഈശ്വരി എന്നിവരടക്കം പതിനഞ്ചോളം പ്രതികളാണ് കേസിലുൾപെട്ടിട്ടുള്ളത്.
കൂടുതൽ പ്രതികളെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു. തൃശൂർ അസി. കമ്മീഷണർ വി.കെ. രാജുവിന്റെ നിർദേശപ്രകാരമുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.ആർ. റെമിൻ, കെ.എൻ. വിജയൻ, കെ.ജി. ജയനാരായണൻ, പി.കെ. ഹരി എന്നിവരും സിവിൽ പോലീസ് ഓഫിസർമാരായ കെ.എസ്. സുജിത്ത്, അബീഷ് ആൻറണി, വരുൺകുമാർ, റിക്സൺ എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇത്തരം അനധികൃത പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ ജാഗ്രത പുലർത്താനുള്ള നിർദേശം നൽകിയിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 70255 53033 / 0468 295 3033 /233 3033 mail – [email protected]