മലയാളി മറന്ന നിക്ഷേപ തട്ടിപ്പുകള്‍ ; തി​രു​വി​താം​കൂ​ർ നി​ധി ലി​മി​റ്റ​ഡ് – തൃശ്ശൂര്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ : മറവി അനുഗ്രഹമാണ്, എന്നാല്‍ കേരളത്തിലെ നിക്ഷേപതട്ടിപ്പുകാര്‍ക്ക് ഏറെ ഉപകാരമാണ് ഇത്. കോടികള്‍ തട്ടിയെടുത്താലും മലയാളി അതൊക്കെ പെട്ടെന്ന് മറക്കും. 2021 ഒക്ടോബറില്‍ തൃശൂരില്‍ നടന്ന ഈ നിക്ഷേപ തട്ടിപ്പും കേരളം മറന്നുകഴിഞ്ഞു. നിധി കമ്പിനികള്‍ എന്തോ വലിയ പ്രസ്ഥാനമാണെന്നും റിസര്‍വ് ബാങ്ക് നേരിട്ട് നടത്തുന്നതാണെന്നും ചിലരെങ്കിലും ധരിച്ചുവെച്ചിട്ടുണ്ട്. കേരളത്തിലെ 206 നിധി കമ്പിനികളുടെ അംഗീകാരം പിന്‍വലിച്ച വിവരം ബന്ധപ്പെട്ട മന്ത്രാലയം  ജനങ്ങളെ അറിയിച്ചിട്ടും മലയാളികള്‍ ഇപ്പോഴും ആശ്രയിക്കുന്നതും പണം നിക്ഷേപിക്കുന്നതും ഇവിടെത്തന്നെയാണ്. ഉടമ സ്ഥാപനം പൂട്ടി നാട് വിടുമ്പോള്‍ പരാതിയുമായി പരക്കംപായുകയാണ് ഇവിടുത്തെ നിക്ഷേപകര്‍.

2021 ഒക്ടോബറില്‍ തൃശൂരില്‍ നടന്ന തട്ടിപ്പിന്റെ വാര്‍ത്ത ഇങ്ങനെ :- അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് നടത്തി കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നിധി കമ്പനി ചെയര്‍മാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ അ​റ​സ്​​റ്റി​ൽ.  ര​തീ​ഷ് (39), ന​വീ​ൻ​കു​മാ​ർ (41), ജു​വി​ൻ (42) ​എന്നിവരാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം ന​ട​ത്തുകയും  12 ശ​ത​മാ​നം പ്ര​തി​മാ​സ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്​​ത് നി​ര​വ​ധി പേ​രി​ൽ​ നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു.  തി​രു​വി​താം​കൂ​ർ നി​ധി ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ പാ​ട്ടു​രയ്​​ക്ക​ലി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​നം പി​ന്നീ​ട് അ​യ്യ​ന്തോ​ളി​ലെ പ​ഞ്ചി​ക്ക​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

10 ല​ക്ഷം രൂ​പ ന​ഷ്​​ട​മാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ തുടര്‍ന്ന്  തൃ​ശൂ​ർ വെ​സ്റ്റ്​ സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് പുറത്തായത്. സം​ഭ​വം അ​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് പ​രാ​തി​യു​മാ​യി സ്​​റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​റ​സ്​​റ്റി​ലാ​യ ചെ​യ​ർ​മാ​ന്‍ ര​തീ​ഷ് ആ​നേ​ട​ത്ത് ഉള്‍പ്പെടെ  ന​വീ​ൻ ​കു​മാ​ർ, ജു​വി​ൻ പോ​ൾ, ജാ​ക്സ​ൺ ആ​ൻ​റ​ണി, പ്ര​ജോ​ദ്, ജ​യ​ശീ​ല​ൻ, നി​തി​ൻ കു​മാ​ർ, സൂ​ര​ജ്, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഡ​യ​റ​ക്ട​ർ​മാ​രും സ്ഥാ​പ​ന​ത്തി​ലെ വ​ർ​ക്ക​ർ​മാ​രാ​യ ജി​ലു, ബി​ന്ദു, ഷി​ൻ​സി, ഷെ​ഫീ​റോ​സ്, ഈ​ശ്വ​രി എ​ന്നി​വ​ര​ട​ക്കം പ​തി​ന​ഞ്ചോ​ളം പ്ര​തി​ക​ളാ​ണ് കേ​സി​ലു​ൾ​പെ​ട്ടി​ട്ടു​ള്ള​ത്.

കൂ​ടു​ത​ൽ പ്ര​തി​ക​ളെ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്ന്​ വെ​സ്​​റ്റ്​ പോ​ലീ​സ് അ​റി​യി​ച്ചു. തൃ​ശൂ​ർ അ​സി. ക​മ്മീ​ഷ​ണ​ർ വി.​കെ. രാ​ജു​വിന്‍റെ  നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​ആ​ർ. റെ​മി​ൻ, കെ.​എ​ൻ. വി​ജ​യ​ൻ, കെ.​ജി. ജ​യ​നാ​രാ​യ​ണ​ൻ, പി.​കെ. ഹ​രി എ​ന്നി​വ​രും സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​സ്. സു​ജി​ത്ത്, അ​ബീ​ഷ് ആ​ൻ​റ​ണി, വ​രു​ൺ​കു​മാ​ർ, റി​ക്സ​ൺ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സി​റ്റി പോലീ​സി​ന്‍റെ  ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഇ​ത്ത​രം അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്താ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...