പാലക്കാട് : പാലക്കാട് കൂറ്റനാട് പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുലൈമാന്‍ (55) ആണ് മരിച്ചത്. സഹോദരന്റെ വീട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉടന്‍ തന്നെ വിവരം ചാലിശ്ശേരി പോലീസിനെ അറിയിച്ചു. ചാലിശ്ശേരി എസ്‌ഐ അനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തുകയും തുടര്‍ നടപടി സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുലൈമാന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി ചാലിശ്ശേരി പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് സുലൈമാന്‍ പോക്സോ കേസില്‍ അറസ്റ്റിലായത്. പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്.