പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് കൂറ്റനാട് പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുലൈമാന്‍ (55) ആണ് മരിച്ചത്. സഹോദരന്റെ വീട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉടന്‍ തന്നെ വിവരം ചാലിശ്ശേരി പോലീസിനെ അറിയിച്ചു. ചാലിശ്ശേരി എസ്‌ഐ അനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തുകയും തുടര്‍ നടപടി സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുലൈമാന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി ചാലിശ്ശേരി പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് സുലൈമാന്‍ പോക്സോ കേസില്‍ അറസ്റ്റിലായത്. പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈരാറ്റുപേട്ട ടൗണിനെ മുക്കി അപ്രതീക്ഷിത വെള്ളപ്പൊക്കം

0
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ടൗണിനെ മുക്കി അപ്രതീക്ഷിത വെള്ളപ്പൊക്കം. ടൗണിലൂടെ വാഹനങ്ങൾ കടന്നുപോകില്ല....

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു

0
പാലക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്...

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം ; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാന്‍ എന്‍ഡിആര്‍എഫ്, പോലീസ് ഉള്‍പ്പെടെയുള്ളവര്‍...

കറന്റ് പോയോ , ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ ; മെസേജ് അയച്ചാല്‍...

0
തിരുവനന്തപുരം: കറന്റ് പോയാൽ അപ്പോൾ തന്നെ കെഎസ്ഇബി ഓഫീസിലേയ്ക്ക് വിളിക്കുന്നവരാണ്...