ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട് അവരുടെ അക്കൗണ്ടിലേക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്ത്. സാമൂഹ്യപ്രവര്‍ത്തകനായ മുരളി സിഎസ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഒരാള്‍ക്ക് ആയിരം രൂപ എന്നനിലയില്‍ 52,826 പേര്‍ക്ക് ഓണക്കോടി ഫണ്ട് നല്‍കാനാണ് വിഡി സതീശന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനായി 5,28,26,000 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ നടപടി ആദിവാസികളോടുള്ള വഞ്ചനയ്ക്ക് തുല്യമാണെന്ന് കത്തില്‍ പറയുന്നു.

പട്ടികവര്‍ഗ്ഗ വകുപ്പില്‍ ഓണക്കോടി വിതരണത്തിന് അക്കൗണ്ടിലേക്ക് നേരിട്ട് തുക നല്‍കുന്ന സൂതാര്യമായ രീതിയുള്ളപ്പോള്‍ അതിനെ അട്ടിമറിച്ചുകൊണ്ട് ചില തല്‍പരകക്ഷികള്‍ അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വളഞ്ഞ വഴിയിലൂടെ ഈ പദ്ധതി ഏറ്റെടുക്കാനായി രംഗത്തിറങ്ങിയ കാര്യം നേരത്തെ തന്നെ പരസ്യമായതാണ് . ഈ കക്ഷികള്‍ സംസ്ഥാന പൊതുമേഖലയിലെ ചില സ്ഥാപനങ്ങളെ മുന്‍നിര്‍ത്തിയാണ് അവരുടെ ലക്ഷ്യങ്ങള്‍ക്കായി മന്ത്രിമാരെ സ്വാധീനിക്കുന്നതെന്നും കത്തില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....