തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും തടവുകാരന്‍ രക്ഷപെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പില്‍ സഹദേവനാണ് രക്ഷപെട്ടത്. അടുക്കളയിലെ മാലിന്യം കളയാന്‍ പുറത്തുപോയ തക്കത്തിന് സഹദേവന്‍ രക്ഷപെടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമണ് ഇയാള്‍ രക്ഷപെട്ട വിവരം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്ത്രീയെ അപമാനിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരനാണ് സഹദേവന്‍. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ഇയാള്‍ ജയിലില്‍ തടവുകാരനായി എത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും തടവുകാരന്‍ രക്ഷപെട്ടു
RECENT NEWS
Advertisment