ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്റ്റോറിയില്‍ പ്രധാന വേഷത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. മുംബൈയിലെ ഇദ്ദേഹത്തിന്റെ  വസതിയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് മുംബൈ പോലീസ് പറയുന്നത്.

മുംബൈയിലെ ജോര്‍ജിയന്‍ ഏരിയയിലാണ് സന്ദീപിന്റെ  വസതി. മരിക്കുന്നതിന് മുന്‍പ് സന്ദീപ് ഫേസ്ബുക്കില്‍ ഒരു ആത്മഹത്യ കുറിപ്പ് പങ്കുവെച്ചിരുന്നു. തന്റെ  ബന്ധുക്കള്‍ വായിക്കാന്‍ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ഇത് പ്രകാരം സിനിമ ലോകത്തെ കഷ്ടപ്പാടുകളും സന്തുഷ്ടകരമല്ലാത്ത വിവാഹ ജീവിതവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന സൂചനയാണ് ലഭിക്കുന്നത്.

ടെലിവിഷന്‍ രംഗത്തും ഏറെ തിരിച്ചറിയുന്ന മുഖമാണ് സന്ദീപിന്റെത്. നിരവധി ഹിന്ദി സീരിയലുകളില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആക്ഷയ് കുമാര്‍ നായകനായ കേസരിയിലും ഒരു പ്രധാന വേഷം ഇദ്ദേഹം ചെയ്തിട്ടുണ്ട്. 2020 ജൂണ്‍ മാസത്തില്‍ ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ  ആത്മഹത്യ ബോളിവുഡില്‍ ഉണ്ടാക്കിയ വാര്‍ത്തകള്‍ കെട്ടടങ്ങും മുന്‍പാണ് സിനിമ ലോകത്തെ ഞെട്ടിച്ച്‌ പുതിയ വാര്‍ത്ത വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....