മാവേലിക്കര കുറത്തികാട് ജറുശലേം മാര്‍ത്തോമ്മാ പള്ളി വികാരിയെ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പള്ളിവികാരിയെ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പള്ളി കമ്മിറ്റി മുന്‍ അംഗത്തെ രണ്ടു വര്‍ഷവും ഒരു മാസവും തടവിന് ശിക്ഷിച്ച്‌ കോടതി. മാവേലിക്കര കുറത്തികാട് ജറുശലേം മാര്‍ത്തോമ്മാ പള്ളി വികാരിയായിരുന്ന രാജി ഈപ്പനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സോണിവില്ലയില്‍ തോമസിനെ (മോഹനന്‍-59) ആണ് മാവേലിക്കര അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2016 മെയ് ആറിനാണ് കേസിനാസ്പദമായ സംഭവം.

വൈകിട്ട് പളളി കമ്മിറ്റി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന തോമസ് തന്നെയാരും കമ്മിറ്റിക്ക് വിളിക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നും പരാതി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ പള്ളികമ്മിറ്റിക്ക് ശേഷം സംസാരിക്കാമെന്നാണ് രാജി ഈപ്പന്‍ തോമസിനോട് പറഞ്ഞത്. ഇതു കേട്ടയുടന്‍ അയാള്‍ പെട്രോള്‍ നിറച്ച കുപ്പി തുറന്ന് വികാരിയെ കടന്നു പിടിച്ച്‌ ശരീരമാകെ പെട്രോള്‍ ഒഴിച്ചു. കയ്യിലുണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ച്‌ ളോഹക്ക് തീപിടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വികാരി അവിടെനിന്ന് രക്ഷപെടുകയായിരുന്നു. കുറത്തികാട് പോലിസാണ് കേസെടുത്തത്. ഒന്‍പത് സാക്ഷികളുണ്ടായിരുന്ന കേസില്‍ ഒരാള്‍ വിചാരണ വേളയില്‍ മരിച്ചു. മറ്റ് എട്ട് പേരെ വിസ്തരിച്ചപ്പോള്‍ രണ്ടു പേര്‍ കൂറുമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...