കൊല്ലം: അരിവാള്‍ കൊണ്ട് വയര്‍ കീറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മീനാട് താഴംവടക്ക് കാഞ്ഞരക്കാട്ട് പുത്തന്‍വീട്ടില്‍ ചന്ദ്രന്‍പിള്ളയെയാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്.
2013 സെപ്റ്റംബര്‍ 26ന് വൈകിട്ട് ചാത്തന്നൂര്‍ കളിയാകുളം കുളിക്കടവിലാണ് കേസിനാസ്പദമായ സംഭവം. മീനാട് കളിയാകുളം മാവിലഴികത്ത് വീട്ടില്‍ താഹ ഇയാളുടെ പുരയിടത്തില്‍ പശുവിനെ കയറ്റിയതിലുള്ള വിരോധത്താലാണ് അരിവാള്‍ കൊണ്ട് വയറ്റില്‍ മാരകമായി മുറിവേല്‍പ്പിച്ചത്.