വാഹന തട്ടിപ്പ് നടത്തി 18 വര്‍ഷം ഒളിവിൽ കഴിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വാഹന തട്ടിപ്പ് നടത്തി 18 വര്‍ഷം ഒളിവിൽ കഴിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ നഗരസഭ ഒന്നാം വാര്‍ഡില്‍ വാർഡിൽ എളമണ്ണ വീട്ടിൽ രാജേഷ് ജോസഫ് (മുന്ന – 54) ആണ് പിടിയിലായത്. ചേർത്തല തെക്ക് പഞ്ചായത്ത് 14 -ാം വാർഡ് കോയിപ്പറമ്പിൽ വീട്ടിൽ എഡിസന്റെ ഭാര്യയുടെ പേരിലുള്ള ക്വാളിസ് കാർ എറണാകുളം കലൂർ ആസാദ് റോഡിൽ പ്രതി നടത്തിയിരുന്ന മുന്ന ട്രാവൽസിൽ ഓട്ടത്തിനെന്ന് പറഞ്ഞ് കൊണ്ടുപോയിരുന്നു. പിന്നീട് ഈ കാര്‍ മറ്റൊരാൾക്ക് പണയം വെച്ചതിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു.

അർത്തുങ്കൽ സ്റ്റേഷനിലും എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും വിസ തട്ടിപ്പ്, വാഹന തട്ടിപ്പ് തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിയായശേഷം ഒളിവിൽ പോയി ബംഗലൂരുവിൽ സ്ഥിരതാമസമാക്കിയ പ്രതിയെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അർത്തുങ്കൽ പോലീസാണ് പിടികൂടിയത്. സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ ഒ സന്തോഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സേവ്യർ എന്നിവർ ബാംഗ്ലൂരിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...