കൊലപാതക കേസ് പ്രതി എം.ഡി.എം.എയുമായി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം: കൊലപാതക കേസിലും നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയായ യുവാവ് എം.ഡി.എം.എയുമായി അറസ്റ്റിൽ. പൊന്നാനി പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീഖിനെയാണ് (22) അറസ്റ്റ് ചെയ്തത്. കുന്നംകുളം എക്സൈസ് ഇൻസ്‌പെക്ടറും സംഘവും ആണ് അറസ്റ്റ് ചെയ്തത്. ഐ.ബി പ്രിവന്റീവ് ഓഫീസർ കെ.ജെ ലോനപ്പന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കുന്നംകുളം ചിറമനങ്ങാട് കൈതക്കുന്ന് പ്രദേശത്തുനിന്ന് ആറ് ഗ്രാം എം.ഡി.എം.എയുമായി ഇയാളെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന കുന്നംകുളം ചിറമനങ്ങാട് കൈതക്കുന്ന് താഴത്തേൽ വളപ്പിൽ വീട്ടിൽ ‘മക്കു’ എന്ന മഹേഷ് രക്ഷപ്പെട്ടു.

മുഹമ്മദ് ഷഫീഖിനെതിരെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ കൊലക്കേസും തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ 800 ഗ്രാം ഹഷീഷ് ഓയില്‍ കൈവശം സൂക്ഷിച്ച കേസുമുണ്ടെന്ന് പോലീസ് പറഞ്ഞു. കുന്നംകുളം എക്സൈസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഐ.ബി പ്രിവന്റീവ് ഓഫീസർ ലോനപ്പൻ, കുന്നംകുളം റേഞ്ച് പ്രിവന്റീവ് ഓഫീസർമാരായ ജബ്ബാർ, രാജു, ജോസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജയേഷ്, ആനന്ദ്, ഡബ്ലു.സി.ഇ.ഒ രതിക, ഡി.വി. ആർ സുഭാഷ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...