ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പി‌ടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാംകുളം കുമ്പളങ്ങിയില്‍ നിന്നാണ് പ്രതിയായ ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയില്‍ വീട്ടില്‍ നസീബ് (29) നെ പിടികൂടിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടില്‍ വീട്ടില്‍ രാഗേഷാണ് തട്ടിപ്പിനിരയായത്. വാട്‌സ് ആപ്പില്‍ ലഭിച്ച സന്ദേശം വിശ്വസിച്ച് കേസിലെ പ്രധാന പ്രതികള്‍ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമായി.

ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ ട്രേഡിങ് നടത്തിയ രാഗേഷില്‍ നിന്ന് 2025 ജനുവരി 19നും 21നും ഇടയിലായി പല തവണകളായി 1001780 രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്. ട്രേഡിങ് സൈറ്റില്‍ 15 ലക്ഷം രൂപ ബാലന്‍സ് ഉള്ളതായി കാണിച്ചെങ്കിലും ഈ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. ഇക്കാര്യം ടെലിഗ്രാം വഴി അറിയിച്ചപ്പോള്‍ പണം പിന്‍വലിക്കാന്‍ ടാക്‌സ് ഇനത്തില്‍ 6 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് രാഗേഷിന് മനസിലായത്. തുടര്‍ന്ന് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ദേശീയ ഹെല്‍പ്‌ലൈന്‍ നമ്പറായ 1930-ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...