മുക്കു പണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച കേസിൽ നിരവധി കേസുകളിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുക്കു പണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച കേസിൽ നിരവധി കേസുകളിലെ പ്രതി പിടിയിൽ. നെടുമങ്ങാട് വാളിക്കോട് കൊപ്പം വള്ളുക്കോണം സുനിത മൻ സിലിൽ നിന്നും വാളിക്കോട് പുളിഞ്ചി ബൈത്തിന്നൂർ മൻസിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ് (37) ആണ് പിടിയിലായത്. നെടുമങ്ങാട് വാളിക്കോട് സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ഇന്നലെ 12 മണിയോടെ നിയാസ് ഒരു സ്വർണ്ണ നിറത്തിലുള്ള വളയുമായി പണയം വെയ്ക്കാൻ എത്തി. വള കൊടുത്ത ശേഷം ജീവനാരോട് ഇത് എത്ര രൂപ കിട്ടും എന്ന് ചോദിച്ചു. വള കയ്യിൽ വാങ്ങിയപ്പോൾ സംശയം തോന്നിയതിനാൽ പരിശോധിച്ചപ്പോൾ മൂക്കുപണ്ടം ആണെന്ന് മനസ്സിലായതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നിയാസിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ 2018ൽ സർക്കാർ സംവിധാനങ്ങളെ ദുർവിനിയോഗം ചെയ്യാൻ വേണ്ടി വസ്തുവിന്റെ കരം അടച്ചതായി വ്യാജ രസീതും സീലും ഉണ്ടാക്കിയതിന് കേസുണ്ട്. 2012ൽ ചുള്ളിമാനൂർ വഞ്ചുവം സ്വദേശിയായ നസീർ എന്നയാളിൽ നിന്നും പണം പിടിച്ചു പറിച്ച മറ്റൊരു കേസും കഴിഞ്ഞ വർഷം ആനാട് സ്വദേശിയായ സുധീർ എന്നയാളിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ഓസ്റ്റിൻ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, അജിത്ത് മോഹൻ എന്നിവരെ അടങ്ങിയ സംഘമാണ് നിയാസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...