നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി ; യുവാവിനെ കാ​പ്പ പ്ര​കാ​രം ത​ട​വി​ലാ​ക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യുവാവിനെ കാ​പ്പ പ്ര​കാ​രം ത​ട​വി​ലാ​ക്കി. മു​ണ്ടയ്ക്ക​ൽ ഉ​ദ​യ​മാ​ര​ത്താ​ണ്ഡ​പു​ര​ത്ത് റ്റി.​ആ​ർ.​ന​ഗ​ർ 40 പെ​രു​മ്പ​ള്ളി തെ​ക്ക​തി​ൽ എ​ബി​ൻ പെ​രേ​ര(34)​യെ ആ​ണ് ഇ​സ്റ്റ് പോലീ​സ് ആ​റു​മാ​സ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. ഇ​ര​വി​പു​രം, ഈ​സ്റ്റ്, ശ​ക്തി​കു​ള​ങ്ങ​ര, ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യിട്ടാണ് കേസുകൾ. 2017 മു​ത​ൽ 2022 വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത പ​തി​നൊ​ന്ന് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇയാൾ പ്ര​തി​യാ​ണ്.

വ​ധ​ശ്ര​മം, ന​ര​ഹ​ത്യ​ശ്ര​മം, വ്യ​ക്തി​ക​ൾ​ക്ക് നേ​രെ​യു​ള്ള കൈ​യേറ്റം, അ​തി​ക്ര​മം, ക​ഠി​ന ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ക്കു​ന്ന കു​റ്റ​ങ്ങ​ൾ. കൊ​ടും​കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ മ​ജി​സ്ട്രേ​റ്റും കൂ​ടി​യാ​യ അ​ഫ്സാ​ന പ​ർ​വീ​ണിന് ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നടപടി. ഇ​യാ​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​നാ​യി ആ​റ് മാ​സ​ത്തേ​ക്ക് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....