വന്ദേ ഭാരത് എക്സ്പ്രസ് ; പുതുക്കിയ സമയക്രമവും യാത്രാ നിരക്കും ഉടൻ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതുക്കിയ സമയക്രമം, യാത്രാനിരക്ക് എന്നിവ പുറത്തിറക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഫൈനൽ ട്രയൽ റൺ പൂർത്തിയാക്കിയതിനുശേഷമാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം റെയിൽവേ എടുക്കുക. നാളെയോ മറ്റന്നാളോ ഫൈനൽ ട്രയൽ റൺ നടത്തുന്നതാണ്. നിലവിൽ, രണ്ട് ട്രയൽ റണ്ണുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഏപ്രിൽ 19-നാണ് രണ്ടാമത്തെ ട്രയൽ റൺ പൂർത്തിയാക്കിയത്.

രണ്ടാമത്തെ ട്രയൽ റൺ പൂർത്തീകരിച്ച ശേഷം രാത്രി 10.25 നാണ് വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. എട്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് ട്രെയിൻ തിരിച്ചുവരാൻ എടുത്ത സമയം. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരുന്നു വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഒന്നാം ഘട്ട ട്രയൽ റണ്ണിനു ശേഷം കാസർകോട് വരെ സർവീസ് നീട്ടുകയായിരുന്നു. ട്രെയിനിന്റെ വേഗത കൂട്ടാൻ ട്രാക്കുകൾ ഉടൻ പരിഷ്കരിക്കും. ഏപ്രിൽ 25-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ ആർപിഎഫ് ഇടപെടൽ

0
ആലപ്പുഴ: ദീർഘദൂര യാത്രക്കാരെ മാത്രം കയറ്റി കുറഞ്ഞ ദൂരത്തേക്കുള്ള യാത്രക്കാരെ...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ബാറിൽ നിന്നും കോഴ : എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ്...

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...